Posted By user Posted On

family court near me പ്രണയം നിരസിച്ചതിന്റെ പേരിൽ കാമുകിയെ കൊലപ്പെടുത്തി; യുഎഇയിൽ പ്രവാസി യുവാവിന് ജീവപര്യന്തം ശിക്ഷ

ദുബായിൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഏഷ്യൻ വംശജനായ പ്രവാസി യുവാവിവ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി family court near me. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി ദുബായി അപ്പീൽ കോടതി ശരിവക്കുകയായിരുന്നു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിനുള്ളിൽ വച്ച് കാമുകിയെ കൊലപ്പെടുത്തിയ യുവാവ് രക്തം പുരണ്ട വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുടെ മൊഴി അനുസരിച്ച് കാർ പരിശോധിച്ച പൊലീസുകാരൻ കൊല്ലപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കഴുത്ത് അറുത്താണ് പ്രതി കാമുകിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിലും നിരവധി മുറിവുകൾ ഉണ്ടായിരുന്നു. കാറിൽ പരിശോധന നടത്തിയ പൊലീസുകാർക്ക് കൊലചെയ്യാൻ ഉപയോ​ഗിച്ച കത്തി അവിടെ നിന്ന് തന്നെ ലഭിക്കുകയും ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുമായി അഞ്ച് വർഷമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ ഇതിനിടെ പെൺകുട്ടി മറ്റൊരു യുവാവുമായി പ്രണയത്തിലായി നാട്ടിലേക്ക് പോയി. തുടർന്ന് ഇയാൾ യുവതിയുടെ വീട്ടുകാരെ ബന്ധപ്പെട്ട് നാട്ടിൽ നിന്ന് അവരെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ വിവാഹം കഴിക്കാൻ യുവതി വിസ്സമ്മതിച്ചാൽ കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ പ്ലാൻ. നാട്ടിൽ നിന്ന് യുവാവിനെ കാണാനെത്തിയ യുവതിയെ തന്നെ വിവാഹം കഴിക്കാൻ യുവാവ് നിർബന്ധിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങില്ലെന്ന് വന്നതോടെയാണ് അവരെ കൊലപ്പെടുത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *