Posted By user Posted On

cheapo airകമ്പ്യൂട്ടർ ശൃംഖലയിൽ തകരാർ; നിരവധി വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി, വിമാന ​ഗതാ​ഗതം സ്തംഭിച്ചു

സാ​ങ്കേതിക തകരാറിനെ തുടർന്ന് യു.എസിൽ വിമാനസർവീസുകൾ വ്യാപകമായി തടസപ്പെട്ടു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ cheapo air കമ്പ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്നാണ് വിമാന സർവീസുകൾ താറുമാറായത്. പൈലറ്റിനും മറ്റ് ജീവനക്കാർക്കും മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനത്തിനാണ് തകരാർ സംഭവിച്ചതെന്നാണ് സൂചന. ഇതുമൂലം അപകടവിവരമോ എയർപോർട്ടിലെ മാറ്റങ്ങളോ വിമാനത്തിലെ ജീവനക്കാരെ അറിയിക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നവരും ഉപയോഗിക്കുന്ന NOTAM എന്ന സംവിധാനമാണ് തകരാറിലായത്. ഇതോടെ മുഴുവൻ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമ റിപ്പോർട്ടുകൾ. നിലവിൽ 93 സർവീസുകൾ റദ്ദാക്കി. 1200 വിമാനങ്ങൾ വൈകുകയാണ്. വിമാനങ്ങൾ വൈകിയ വിവരം യുണൈറ്റ് എയർലൈൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് ലോസ് എഞ്ചലസ് എയർപോർട്ട് ട്വീറ്റ് ചെയ്തു. വിമാനങ്ങൾ വൈകിയതിൽ പരാതിയുമായി പല യാത്രക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ വിമാനത്താവളങ്ങളിൽ തിക്കും തിരക്കും ഉണ്ടായതായും യാത്രക്കാർ ദുരിതത്തിലായെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ദേശീയ എയർസ്‌പേസ് സിസ്റ്റത്തിലുടനീളമുള്ള പ്രവർത്തനങ്ങളെ ഇത് ബാധിച്ചിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. എയർ മിഷൻ സിസ്റ്റം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *