june brideഹണിമൂണിനെന്ന പേരിൽ നവവധുവിനെ ഗൾഫിൽ എത്തിച്ച് പെൺവാണിഭം; ഭർത്താവ് ഉൾപ്പെടെ മൂന്ന് പ്രവാസികൾക്ക് ശിക്ഷ
ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ഗൾഫിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ june bride. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ മൂന്ന് സിറിയക്കാരാണ് പിടിയിലായത്. ബഹ്റൈനിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതികളായ മൂന്നുപേർക്ക് ബഹ്റൈൻ കോടതി പത്തുവർഷം തടവുശിക്ഷ വിധിച്ചു. യുവതിയുടെ ഭർത്താവും ഇയാളുടെ ആദ്യഭാര്യയിലെ മകനും ഇവരുടെ സഹായിയുമാണ് പ്രതികൾ. സിറിയയിൽ നടന്ന വിവാഹത്തിന് ശേഷം ഹണിമൂൺ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭർത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്റ്റംബർ 18ന് ബഹ്റൈനിലെത്തിയ ശേഷം യുവതിയെ ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ വച്ച് പ്രതികൾ യുവതിയെ പിടിച്ച് വയ്ക്കുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർബന്ധിക്കുകയും ചെയ്തു. യുവതിയെ ഭീഷണിപ്പെടത്തിയ ശേഷം യുവതിയെ പലർക്കും കാഴ്ചവച്ച് സംഘം പണം വാങ്ങാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒക്ടോബർ 18നാണ് യുവതി രക്ഷപ്പെട്ട് വിവരം പൊലീസിനെ ധരിപ്പിച്ചത്. 25കാരിയായ യുവതിയാണ് പെൺവാണിഭത്തിന് ഇരയായത്. 39 വയസുള്ള ഭർത്താവും ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 18കാരനും ഇവരുടെ കുടുംബസുഹൃത്തായ 49 കാരനുമാണ് കേസിലെ പ്രതികൾ. ഭർത്താവ് അപരിചിതരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം യുവതി കോടതിയിൽ വിചാരണയ്ക്കിടെ ജഡ്ജിമാരുടെ മുന്നിൽ വിവരിച്ചു. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി മൂന്ന് പ്രതികൾക്കും 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ ബഹ്റൈനിൽ നിന്ന് നാടുകടത്തും.
Comments (0)