Posted By user Posted On

Expat’മൃതദേഹം ഇനി നാട്ടിലേക്ക് കയറ്റി അയക്കേണ്ട, സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ അയച്ചോളൂ’; നോവായി പ്രവാസിയുടെ മരണം

കുടുംബത്തിനും മക്കളുടെ നല്ല ഭാവിക്കും വേണ്ടിയാണ് പലരും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. നിരവധി expat സ്വപ്നങ്ങളും ആ​ഗ്രഹങ്ങളുമായിട്ടാണ് പലരും ​ഗൾഫിലേക്ക് വിമാനം കയറുന്നത്. പ്രവാസത്തിനൊടുവിൽ കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാമെന്നാണ് എല്ലവരും സ്വപ്നം കാണുന്നത്. എന്നാൽ, മരണ ശേഷം ആ പ്രവാസിയുടെ മൃതദേഹത്തോട് കുടുംബം കാണിച്ച ക്രൂരത എല്ലാവരുടെയും ഉള്ളുലയ്ക്കുന്നതാണ്. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂർ മരിയമ്മൻ കോവിൽ സ്വദേശി ദുരൈയുടെ മരണമാണ് പ്രവാസലോകത്ത് നോവാകുന്നത്. ഇരുപത് വർഷത്തോളം ഗൾഫ് നാടുകളിൽ കുടുംബത്തിനായി പണിയെടുത്ത ദുരൈയോട് കുടുംബം കാണിച്ചത് മാപ്പർഹിക്കാത്ത അവഗണനയാണ്. ദുരൈയുടെ മരണം വിവരം അറിഞ്ഞ കുടുംബം തങ്ങൾക്ക് അദ്ദേഹത്തിന്റെ മൃതദേഹം ആവശ്യമില്ലെന്നും ഇനി അത് നാട്ടിലേക്ക് കയറ്റി അയക്കേണ്ടതില്ലെന്നുമാണ് പറഞ്ഞത്. സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ നാട്ടിലേയ്ക്കയക്കാനും ദുരൈയുടെ ഭാര്യയും മക്കളും പറഞ്ഞു. സമ്പാദ്യം അയച്ച ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവ് ചെയ്താൽ മതി എന്നായിരുന്നു അവരുടെ നിർദേശം. ഒടുവിൽ സൗദി അബഹ ഷറാഫ് ഖബർസ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു. ഇരുപത് വർഷമായി സൗദിയിൽ മേസനായി ജോലി ചെയ്യുകയായിരുന്നു ദുരൈ. ഡിസംബർ 31ന് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത്. തുടർന്ന് അബഹയിലെ സാമൂഹ്യ പ്രവർത്തകൻ ഷേക്ക് ബാഷയാണ് കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചത്. അപ്പോളാണ് കുടുംബം മൃതദേഹം അവർക്ക് വേണ്ടെന്ന നിലപാടെടുത്തത്. ഇതിനിടെ സാമ്പത്തിക ബാധ്യത വരുന്നതിന്റെ പേരിൽ മൃതദേഹം നിഷേധിച്ചതാണോയെന്ന എന്ന സംശയത്താൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിഭാഗം അസീർ മേഖലാ മെമ്പർ ഹനീഫ മഞ്ചേശ്വരം, എംബസി ചിലവിൽ മൃതദേഹം നാട്ടിൽ എത്തിച്ചു നൽകാമെന്ന് അറിയിച്ചു. എന്നാൽ കാണാൻ താൽപ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം ചെയ്തത്. റസാഖ് കിണാശ്ശേരി എന്ന സാമൂഹ്യ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ അനാദരവ് പ്രവാസ ലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

മൃതദേഹം നാട്ടിലെത്തിക്കരുതെന്ന് കുടുംബം ആവർത്തിച്ചു. പ്രവാസിക്ക് സൗദി മണ്ണിൽ തന്നെ അന്ത്യവിശ്രമം…

അബഹ: ഒരോ മനുഷ്യനും പ്രവാസം പുൽകുന്നത് തങ്ങളുടെ ആശ്രിതരുടെ ക്ഷേമത്തിനും ഭാവി സുരക്ഷയ്ക്കും വേണ്ടിയാണ്. സ്വന്തം ജീവിതസന്തോഷങ്ങൾ മാറ്റി വച്ച് കുടുംബത്തിന്റേയും മക്കളുടേയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഏറേയും. ചിലർ വിജയിച്ചു കയറും മറ്റു ചിലർ പാതി വഴിയിൽ പരാജിതനാകും. പക്ഷ, ഇത്തരം ഒരു സ്വപ്നം ഏറേക്കുറെ പൂർത്തിയാക്കുകയും തന്റെ രണ്ട് ആൺമക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയും ചെയ്ത് ഒടുവിൽ പ്രവാസ ലോകത്ത് തന്നെ മരിക്കുകയും ചെയ്ത ഇന്ത്യക്കാരന്റെ കഥ എല്ലാ പ്രവാസികൾക്കും നൊമ്പരമായി. തമിഴ്‌നാട് കള്ളക്കുറിച്ചി വിരുപ്പുറം കാരന്നൂർ മരിയമ്മൻ കോവിൽ സ്വദേശി മണ്ണാങ്കട്ടി-ശെല്ലമ്മാൾ ദമ്പതികളുടെ മകൻ ദുരൈ (50)യുടെ മരണമാണ് ബന്ധുക്കളുടെ തിരസ്‌കാരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്. ഉറ്റവരുടെ മൃതദേഹങ്ങൾ അവസാന നോക്കു കാണാൻ എങ്ങിനേയും നാട്ടിലെത്തിക്കാൻ ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. പലപ്പോഴും ഭാരിച്ച ചിലവും മറ്റ് കാരണങ്ങൾ കൊണ്ടും സാഹചര്യങ്ങൾക്കനുസരിച്ച് സാമൂഹ്യ പ്രവർത്തകരും മറ്റു ബന്ധപ്പെട്ടവരും ഇവിടെ മറവുചെയ്യുകയൊ നാട്ടിലയക്കുകയോ ചെയ്യുന്നു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം അവശ്യമില്ലെന്നും ഇങ്ങോട്ട് അയക്കേണ്ടതില്ലെന്നും അപൂർവ്വമായേ കുടുംബങ്ങൾ പറയാറുള്ളു

ഇരുപത് വർഷമായി സൗദിയിൽ മേസനായി ജോലി ചെയ്യുന്ന ദുരൈ ഇക്കഴിഞ്ഞ ഡിസംബർ 31ന്നാണ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. തുടർന്ന് അബഹയിലെ സാമൂഹ്യ പ്രവർത്തകൻ ഷേക്ക് ബാഷ കുടുംബത്തെ ബന്ധപ്പെട്ട് മരണവിവരം അറിയിച്ചു. എന്നാൽ, തങ്ങൾക്ക് ബോഡി ആവശ്യമില്ലെന്നും അവിടെ തന്നെ മറവു ചെയ്താൽ മതി എന്നുമാണ് ഭാര്യ ശെൽവി മറുപടി നൽകിയത്. ബിഫോം, എഞ്ചിനിയറിംങ്ങ് തുടങ്ങി ഉന്നത വിധ്യാഭ്യാസം തേടുന്ന പ്രശാന്ത്, പ്രവീൺ എന്നീ രണ്ട് ആൺമക്കളുമായും സാമൂഹ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സമ്പാദ്യം വല്ലതുമുണ്ടെങ്കിൽ നാട്ടിലേയ്ക്കയക്കാനും ബോഡി സൗദിയിൽ തന്നെ മറവു ചെയ്യാനുമാണ് മക്കളും ആവർത്തിച്ചത്.

മരണ വിവരമറിഞ്ഞു ദമാമിൽ ജോലി ചെയ്യുന്ന സഹോദരൻ സെന്തിൻ അബഹയിൽ എത്തിയിരുന്നുവെങ്കിലും കുടുംബത്തിന്റെ കടുത്ത നിലപാടിൽ അയാൾ നിസ്സഹായനായി.സാമ്പത്തിക ബാധ്യത വരുന്നതിന്റെ പേരിൽ ബോഡി നിഷേധിച്ചതാണൊ എന്ന സംശയത്താൽ ജിദ്ധ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിഭാഗം അസീർ മേഖലാ മെമ്പർ ഹനീഫ മഞ്ചേശ്വരം എംബസി ചിലവിൽ ബോഡി നാട്ടിൽ എത്തിച്ചു നൽകാമെന്ന് മക്കളെ അറിയിച്ചുവെങ്കിലും കാണാൻ താൽപ്പര്യമില്ലെന്നും അയക്കേണ്ടെന്നും ആവർത്തിക്കുകയാണ് കുടുംബം ചെയ്തത്. ഇരുപത് വർഷത്തെ പ്രവാസം കൊണ്ട് മക്കൾക്ക് ഉന്നത വിധ്യാഭ്യാസം നൽകാനും ലക്ഷങ്ങൾ ചിലവഴിച്ച് വീട് വയ്ക്കാനും മാത്രം കഴിഞ്ഞ ദുരൈ സ്വന്തം കാര്യത്തിൽ വളരേ ലളിതമായാണ് ജീവിച്ചത് എന്ന് അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. നിരന്തരമായ നിഷേദത്തെ തുടർന്ന് കല്യാൺ അണ്ണാ മലൈയുടെ പേരിൽ സമ്മതപത്രം വരുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി അബഹ ഷറാഫ് ഖബർസ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു.

റസാഖ് കിണാശ്ശേരി

https://www.facebook.com/razaq.kinassery

Comments (0)

Leave a Reply

Your email address will not be published. Required fields are marked *