Posted By user Posted On

cardiologists against statinsഎത്ര ശ്രമിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ചെറിയ തോതിലൊക്കെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണെങ്കിലും cardiologists against statins ഇവയുടെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. നെഞ്ചു വേദന, തലകറക്കം, മനംമറിച്ചിൽ, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടൽ, നെഞ്ചിന് കനം, രക്ത സമ്മർദം ഉയരൽ, അവ്യക്തമായ സംസാരം, കാലിൻറെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോളിൻറെ ലക്ഷണങ്ങളാണ്. പലപ്പോഴും കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകാതിരിക്കുമ്പോൾ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെ ജീവൻ അപകടത്തിലാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്ന പടിവാതിലാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ. നാം എന്ത് കഴിക്കുന്നു എന്നത് കൊളസ്ട്രോൾ തോത് നിർണയിക്കുന്നതിൽ സുപ്രധാനമാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ കൊളസ്ട്രോൾ ഉള്ളവർ കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ, അയല, ട്യൂണ എന്നീ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. അതിനാൽ, ഇത്തരത്തിലുള്ള മത്സ്യങ്ങൾ പരമാവധി കഴിക്കുക. കൂടാതെ, ഇത്തരം മത്സ്യങ്ങൾക്ക് ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുമുണ്ട്.കൊളസ്ട്രോൾ ഉള്ളവർ പയറുവർഗ്ഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പയറുവർഗ്ഗങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ നാരുകൾ സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പയറുവർഗ്ഗങ്ങൾ മികച്ച ഓപ്ഷനാണ്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ ഫൈബർ, പോളിഫെനോൾ ആൻറിഓക്സിഡൻറുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോളിൻറെ തോതിനെ കുറച്ച് കൊണ്ടു വരും. രക്തധമനികൾ കട്ടിയാകുന്നത് തടയാനും ആപ്പിൾ സഹായിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോൾ തോത് നിയന്ത്രിക്കുന്നവയാണ്. ഈ പഴങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന ഹെസ്പെരിഡിൻ ഉയർന്ന രക്ത സമ്മർദത്തിൻറെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. സിട്രസ് പഴങ്ങളിലെ ആൻറിഓക്സിഡൻറുകൾ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യതയും കുറയ്ക്കുന്നു. പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദവും ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കുന്നു. ഇത്തരത്തിൽ ആരോ​ഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ഒരു പരിധിവരെ കൊളസ്ട്രോളിനെ തടഞ്ഞ് നിർത്താൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *