debit card machineആക്രിക്കൊപ്പം അബന്ധത്തിൽ എടിഎം കാർഡും പെട്ടു; പ്രവാസി മലയാളിക്ക് നഷ്ടമായത് സമ്പാദ്യത്തിലെ വലിയ പങ്ക്
ആക്രി സാധനങ്ങൾ നൽകിയതിനൊപ്പം അബന്ധത്തിൽ എടിഎം കാർഡ് കൂടി പെട്ടതോടെ പ്രവാസിക്ക് നഷ്ടമായത് സമ്പാദ്യമായി debit card machine കരുതി വച്ച തുകയുടെ വലിയൊരു പങ്ക്. ചെങ്ങന്നൂരിലാണ് സംഭവം നടന്നത്. പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപയാണ് പിൻവലിച്ചത്. സംഭവത്തിൽ തെങ്കാശി സ്വദേശി അറസ്റ്റിലായിട്ടുണ്ട്. തെങ്കാശി സ്വദേശി ബാലമുരുകൻ ആണ് പോലീസ് പിടിയിലായത്. പ്രവാസിയായ ഷാജിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹം അമ്മയുടെ കയ്യിൽ ആയിരുന്നു എടിഎം ഏൽപ്പിച്ചത്, ബാലമുരുകന് ചെങ്ങന്നൂരിലെ ആക്രി കടയിൽ നിന്നാണ് ഈ കാർഡ് കിട്ടിയത്. വീട്ടിലെ ആക്രി സാധനങ്ങൾ വിറ്റതിനിടയിൽ അബദ്ധത്തിൽ എടിഎം കാർഡും ഉൾപ്പെടുകയായിരുന്നു. എന്നാൽ പിൻ നമ്പർ മറന്നുപോകാതെ ഇരിക്കാൻ കാർഡിൽ രേഖപ്പെടുത്തിയിരുന്നതാണ് പണിയായത്. കാർഡും നമ്പറും കിട്ടിയതോടെ ബാലമുരുകന്റെ പണി എളുപ്പമായി. ഈ കാർഡ് ഉപയോഗിച്ച് രാജ്യത്തെ രാജ്യത്തെ 61 എടിഎമ്മുകളിൽ നിന്നായി ബാലമുരുകൻ 6 ലക്ഷം രൂപ പിൻവലിച്ചു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോട് കാർഡ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പ്രതിയിൽ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടത്തെിയിട്ടുണ്ട്. ചെങ്ങന്നൂർ ഡിവൈഎസ് പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ എ.സി വിപിൻ, എസ്‌ഐ ബാലാജി എന്നിവർ അടങ്ങിയ സംഘമാണ് ബാലമുരുകനെ പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)