Posted By user Posted On

tremorsയുഎഇയുടെ ചില ഭാ​ഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

തിങ്കളാഴ്ച രാവിലെ ദുബായുടെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കുറച്ച് നിമിഷങ്ങൾ തങ്ങളുടെ വീടിന്റെ നിലകൾ tremors കുലുങ്ങുന്നതായി അനുഭവപ്പെട്ടതായി ചില താമസക്കാർ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ടതിനെ കുറിച്ച് ദുബായ് നിവാസികളുടെ കമന്റുകളാൽ സോഷ്യൽ മീഡിയ നിറയുകയാണ്. ഭൂകമ്പം മറ്റാർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചുള്ള ഒരു ട്വിറ്റർ പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. തനിക്ക് ഏതാനും നിമിഷങ്ങൾക്കുള്ളിൽ കസേര ചലിക്കുന്നത് അനുഭവപ്പെട്ടെന്നും, സഹപ്രവർത്തകർക്കും ഇതേ അനുഭവം ഉണ്ടായതോടെ ഭൂചലനം ആണെന്ന് കരുതി തങ്ങൾ ജോലി നിർത്തിയെന്നും ദുബായ് മീഡിയ സിറ്റിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അൻഷായ് പറഞ്ഞു. മറീന മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടതായി മറ്റൊരാൾ പറഞ്ഞു. അതേസമയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഇന്നു രാവിലെ ഭൂചലനമോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *