balticയുഎഇയിലെ ബീച്ചിൽ വെള്ളത്തിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസി യുവാവ് മുങ്ങി മരിച്ചു
യുഎഇ; യുഎഇയിലെ ബീച്ചിൽ വെള്ളത്തിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെbaltic യുവാവ് മുങ്ങി മരിച്ചു. ഷാർജ സിവിൽ ഡിഫൻസിന്റെയും ഷാർജ പോലീസിന്റെയും രക്ഷാസംഘം യുവതിയെ രക്ഷപ്പെടുത്തി. പിന്നീട് നടത്തിയ തെരച്ചിലിലിൽ യുവതിയുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. അൽ-മംസാർ ബീച്ചിൽ ഏഷ്യൻ ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച (ജനുവരി 22) വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ അപകടം സംബന്ധിച്ച വിവരം ലഭിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തകരും പോലീസ് പട്രോളിംഗും സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടനെ സ്ത്രീയെ രക്ഷപ്പെടുത്തി വൈദ്യസഹായം നൽകിയെങ്കിലും ഭർത്താവിനെ കരയ്ക്കെത്തിക്കുമ്പോളേക്കും അദ്ദേഹം മരിച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റക്കുറച്ചിലുകളുള്ള കാലാവസ്ഥയിൽ കടലിൽ നീന്തുന്നത് ഒഴിവാക്കാനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനായി രാജ്യത്തെ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും രക്ഷാപ്രവർത്തകർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ പ്രതിരോധ നടപടികളും പാലിക്കുക, നിയുക്ത പ്രദേശങ്ങളിൽ നീന്തൽ പരിശീലിക്കുക, ഗൈഡൻസ് പാനലുകൾ സ്ഥാപിച്ചിട്ടുള്ള കടൽ പ്രവാഹ പ്രദേശങ്ങളിൽ നിന്ന് അകന്നു നിൽക്കുക, രാത്രി സമയം പോലെയുള്ള നിരോധിത സമയങ്ങൾ ഒഴിവാക്കുക, ഇൻസ്പെക്ടർമാരുടെയും രക്ഷാപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ താമസക്കാരോട് ആവശ്യപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)