storm sounds യുഎഇയിൽ മഴ കനക്കുന്നു; ഈ സ്ക്കൂളുകളിൽ വീണ്ടും ഓൺലൈൻ ക്ലാസ്
യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് storm sounds വീണ്ടും ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനമായി. ജനുവരി 26, 27 (വ്യാഴം, വെള്ളി) തീയതികളിൽ വിദ്യാർത്ഥികൾക്ക് വീട്ടിൽ ഇരുന്ന് ക്ലാസിൽ പങ്കെടുക്കാം. എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം ആണ് ഇക്കാര്യം അറിയിച്ചത്.വിദ്യാർത്ഥികളുടെയും സ്‌കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്ന് റാസൽഖൈമ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഷാർജയിലെ കൽബ സിറ്റിയിലെയും ഫുജൈറയിലെയും പൊതു, സ്വകാര്യ സ്‌കൂളുകൾ ഉച്ചയ്ക്ക് 12 മണിയോടെ അടച്ച് വിദ്യാർത്ഥികളെ വീടുകളിലേക്ക് വിട്ടിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലെ ഫീൽഡ് ട്രിപ്പുകളും സ്ക്കൂളുകൾ റദ്ദാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്നാണ് പ്രവചനം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)