Posted By user Posted On

storm soundsയുഎഇയിൽ ഇന്നും മഴ തുടരും; ഇടിയും മിന്നലും ഉണ്ടായേക്കും, താപനില താഴോട്ട്; പൊതുജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

യുഎഇയിൽ വ്യാഴാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) storm sounds അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ മേഘാവൃതമോ ആയിരിക്കും. രാജ്യത്ത് ഇടിയോടും മിന്നലോടും കൂടി മഴ കനക്കാനാണ് സാധ്യത. പൊതുവെ താപനില കുറയും. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 19 ഡിഗ്രി സെൽഷ്യസിലും എത്തും. എമിറേറ്റുകളിൽ യഥാക്രമം 15 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ഇടത്തരം മുതൽ ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും അവസ്ഥ പ്രക്ഷുബ്ധമാകും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *