Posted By user Posted On

indian passportപ്രവാസികൾക്കിതാ സന്തോഷ വാർത്ത; യുഎഇയിലെ ഈ എമിറേറ്റുകളിൽ ഇനി ഇന്ത്യൻ വിസ, പാസ്‌പോർട്ട് സേവനങ്ങൾ എല്ലാ ദിവസവും ലഭിക്കും

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പാസ്‌പോർട്ട്, indian passport വിസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാം.ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് സർവീസ് പ്രൊവൈഡറായ BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങൾ പാസ്‌പോർട്ടിനും വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുമായി അപേക്ഷ സമർപ്പിക്കുന്നതിന് ഞായറാഴ്ചകൾ ഉൾപ്പെടെ ആഴ്‌ചയിലെ ഏഴു ദിവസവും ഇനി പ്രവർത്തിക്കും. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രതിബദ്ധരാണെന്നും, ആ ലക്ഷ്യം പ്രാവർത്തികമാക്കുന്നതിനായി കഴിഞ്ഞ ആഴ്ച മുതൽ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ഔട്ട്‌സോഴ്‌സ് സേവന ദാതാവ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരി പറഞ്ഞു. അപ്പോയിന്റ്മെന്റോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഏതൊരു ഇന്ത്യൻ പൗരനും അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കോൺസുലേറ്റ് സന്ദർശിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പെഷ്യലിസ്റ്റ് സേവന ദാതാവ് അതിന്റെ ക്ലയന്റുകൾക്കും സർക്കാർ, നയതന്ത്ര ദൗത്യങ്ങൾക്കുമായി വിസ, പാസ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് സേവനങ്ങൾ കൈകാര്യം ചെയ്യുന്നു. ഇത് 20 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ പ്രവാസികളുടെ ആവശ്യവും അഭ്യർത്ഥനയും കണക്കിലെടുത്ത്, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ദുബായിലും ഷാർജയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കേന്ദ്രങ്ങൾ ജനുവരി 22 മുതൽ പ്രാദേശിക സർക്കാർ അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസയമം മാർച്ച് 23 മുതൽ ജൂൺ 22 വരെ നീണ്ട് നിൽക്കുന്ന റമദാൻ മാസത്തിൽ ഞായറാഴ്ചകൾ അവധിയായിരിക്കും. ഞായറാഴ്ചകളിൽ, അപേക്ഷകർക്ക് തത്കാൽ കേസുകൾ, അത്യാഹിത കേസുകൾ (ചികിത്സ, മരണം) ഒഴികെയുള്ള അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ഓൺലൈൻ പൂരിപ്പിച്ച അപേക്ഷ രാവിലെ 9 മുതൽ 3 വരെ മാത്രമേ സമർപ്പിക്കാൻ കഴിയൂ. അപേക്ഷകരോട് https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് BLS-ൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും അധികൃതർ അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *