Posted By user Posted On

over time work യുഎഇയിൽ ഓവർ ടൈം ജോലിക്കുള്ള സുപ്രധാന മാ​നദണ്ഡങ്ങൾ പ്രഖ്യാപിച്ചു; ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

യുഎഇ; രാജ്യത്ത് ഓവർ ടൈം ജോലിക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ദിവസം over time work രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലി നൽകാൻ പാടില്ലെന്നാണ് യുഎഇ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്. ഓവർ ടൈം ജോലി ചെയ്യണമെന്ന് ജീവനാക്കാരോട് ആവശ്യപ്പെടാൻ തൊഴിൽ ദാതാവിന് അവകാശമുണ്ടെങ്കിലും ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിർദേശം. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർ ടൈം ജോലി നൽകാവുന്നതാണ്. സ്ഥാപനത്തിന് നാശനഷ്ടം സാഹചര്യം ഉടലെടുക്കുക, അടിയന്തര ഘട്ടങ്ങളോ, സംഭവങ്ങളോ ഉണ്ടാവുക, പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും നഷ്ടത്തിന്റെ തോത് കുറക്കാനും ജീവനക്കാരന്റെ സേവനം ആവശ്യം വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങളിലാണ് ഇങ്ങനെ തൊഴിലാളികളെ കൊണ്ട് രണ്ട് മണിക്കൂറിൽ കൂടുതൽ അധിക സമയ ജോലി ചെയ്യിക്കാൻ കഴിയുക. പക്ഷെ, മൂന്നാഴ്ചയിൽ മൊത്തം ജോലി സമയം 144 മണിക്കൂറിൽ അധികമാകരുത്. ഇക്കാര്യത്തിൽ കർശന നിർദേശമാണ് മന്ത്രാലയം നൽകുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *