Posted By user Posted On

eb5 green cardനിങ്ങൾ ലോകത്തിന്റെ ഏതുകേണിലായാലും കുഴപ്പമില്ല, യുഎഇ സന്ദർശന വിസ ഇനി ഒറ്റക്ലിക്കിൽ

ലോകത്ത് എവിടെ ഇരുന്നും ഒറ്റ ക്ലിക്കിൽ ഇനി യുഎഇയിലെ സന്ദർശക വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം eb5 green card. സന്ദർശക വീസ ഉൾപ്പെടെ ഒട്ടേറെ ഓൺലൈൻ സേവനം ഉപയോക്താക്കൾക്ക് ഇനി പ്രയോജനപ്പെടുത്താം. താമസക്കാർക്ക് ലോകത്ത് എവിടെ ഇരുന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സന്ദർശക വീസ എടുക്കാം എന്നതാണ് ഇതിന്റെ ​ഗുണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് ഇക്കാര്യം അറിയിച്ചത്. UAEICP സ്മാർട്ട് ആപ് വഴിയാണ് ഇത്തരത്തിൽ സന്ദർശന വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. സ്മാർട് ആപ് ഇൻസ്റ്റാൾ ചെയ്താൽ യുഎഇ പാസ് ഉപയോഗിച്ചോ യൂസർ ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്‌തോ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇടനിലക്കാരില്ലാതെ നേരിട്ട് വീസ എടുക്കാൻ സാധിക്കുന്നതിനാൽ പണവും സമയവും ലാഭിക്കാൻ കഴിയും എന്നതാണ് മറ്റൊരു ​ഗുണം. ആപ്പ് തുറന്ന ശേഷം സ്റ്റാർട്ട് എ ന്യൂ സർവീസിൽ ക്ലിക് ചെയ്ത് ന്യൂ വീസ ഓപ്ഷൻ എടുക്കുക, നിങ്ങൾക്ക് 30 ദിവസത്തെയോ 60 ദിവസത്തെയോ വിസ ആണോ വേണ്ടതെന്ന് തീരുമാനിച്ച ശേഷം വീസ കാലാവധി ആവശ്യാനുസരണം തിരഞ്ഞെടുക്കുക. ഇതിന് ശേഷം സന്ദർശകന്റെ പൂർണ വിവരങ്ങൾ നൽകുക, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി എന്നിവ അപ്ലോഡ് ചെയ്ത് ഫീസ് അടച്ച് പ്രക്രിയ പൂർത്തിയാക്കുക. ഈ എളുപ്പമായ പ്രക്രിയയിലൂടെ യുഎഇയിലേക്കുള്ള സന്ദർശന വിസ നേടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *