abu dhabi road transport authority യുഎഇയിൽ വൈകുന്നേരം മുതൽ ഗതാഗത തടസ്സം; താമസക്കാർക്ക് മുന്നറിയിപ്പുമായി ആർടിഎ
യുഎഇ; ദുബായിലെ പ്രധാന റോഡിൽ ഇന്ന് രാത്രി ഗതാഗത തടസ്സമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി abu dhabi road transport authority ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ചില പ്രധാന റോഡുകളിൽ ഇന്ന് വൈകുന്നേരം 6 മുതൽ 12 വരെ (അർദ്ധരാത്രി) ഗതാഗത തടസ്സമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 27 മുതൽ 28 വരെ കൊക്കകോള അരീനയിൽ നടക്കുന്ന ചില പരിപാടികൾ നടക്കുന്നതിനാൽ ഇത് ഗതാഗതത്തെ ബാധിക്കുമെന്നാണ് ആർടിഎ നൽകുന്ന സന്ദേശത്തിൽ പറയുന്നത്. ഫിലിം സ്കോർ കമ്പോസറും സംഗീത നിർമ്മാതാവുമായ ഹാൻസ് സിമ്മറിന്റെ ഷോയാണ് ഇന്ന് നടക്കാൻ പോകുന്നത്.
ഗതാഗത തടസ്സം ബാധിക്കാൻ സാധ്യതയുള്ള റോഡുകൾ:
അൽ സഫ സ്ട്രീറ്റ്
അൽ ബദാ സ്ട്രീറ്റ്
ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റുമായുള്ള കവലയിൽ ഷെയ്ഖ് സായിദ് റോഡ്
വാഹനമോടിക്കുന്നവർ ഇതര മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ നിർദ്ദേശിക്കുന്നു. മറ്റുള്ളവർ ട്രാഫിക് ഒഴിവാക്കാൻ ദുബായ് മെട്രോ ബുർജ് ഖലീഫ/ദുബായ് മാൾ സ്റ്റേഷൻ ഉപയോഗിക്കാമെന്നും നിർദേശത്തിൽ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)