Posted By user Posted On

free flight reservation without paymentവിമാനത്തിൽ ജനിക്കുന്ന കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്ര, പൗരത്വം, മറ്റ് ആനൂകൂല്യങ്ങൾ എന്നിവ ലഭിക്കുമോ?; വിശദമായി അറിയാം

ഒരു കുടുംബത്തെയും നാടിനെയും ആകെ സന്തോഷിപ്പിച്ചു കൊണ്ടാണ് ഓരോ കുഞ്ഞുങ്ങളും ജനിക്കുന്നത് free flight reservation without payment. അതുകൊണ്ട് തന്നെ ഓരോ ജനനവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ, ഒരു കുഞ്ഞ് ഭൂമിയിൽ നിന്ന് 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലാണ് ജനിക്കുന്നതെങ്കിലോ? അടുത്തിടെയായി വിമാനത്തിൽ കുഞ്ഞുങ്ങൾ ജനിച്ച വാർത്തകളും പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ വിമാനത്തിൽ ജനിച്ച കുഞ്ഞിന് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കാം. മെഡിക്കൽ ആവശ്യകതകൾ മുതൽ പൗരത്വം ഉൾപ്പെടെയുള്ളവ വരെ ഇത്തരത്തിൽ വിമാനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിക്കുമെന്നാണ് പലരും പറയുന്നത്. അതോടൊപ്പം തന്നെ ഈ കുഞ്ഞുങ്ങൾക്ക് ആജീവനാന്തം ആ വിമാനക്കമ്പനി സൗജന്യ വിമാനയാത്ര വാ​ഗ്ദാനം ചെയ്യുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യോമയാന വിദ​ഗ്ധൻ പറയുന്നത് ഇങ്ങനെയാണ്, ‘2020 സെപ്റ്റംബർ 15 ന്, കെയ്റോയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിൽ ഗർഭിണിയായ സ്ത്രീക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടു, ഈജിപ്റ്റ് എയറിൽ ജനിച്ച ആ കുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യ വിമാന യാത്രാ ആനുകൂല്യം ലഭിച്ചു. എന്നാൽ എല്ലാ വിമാനക്കമ്പനികളും ഇത്തരത്തിൽ ജീവിതകാലം മുഴുവൻ സൗജന്യ ഫ്‌ലൈറ്റ് നൽകാൻ ബാധ്യസ്ഥരല്ല‘. വ്യോമയാന വിദ​ഗ്ധനും രചയിതാവുമായ ഹാൻസ്-ജോർജ് റബാച്ചർ ആണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികളൊന്നും വിമാനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ വിമാനയാത്ര വാ​ഗ്ദാനം ചെയ്യുന്നില്ലെന്നാണ് അനൗദ്യോഗിക ഉറവിടങ്ങൾ വ്യക്തമാക്കുന്നത്. അടുത്തിടെ, ടോക്കിയോയിലെ നരിറ്റ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് പറന്ന യുവതി വിമാനത്തിൽ പ്രസവിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ മെഡിക്കൽ സേവനങ്ങളെല്ലാം തന്നെ ഉടൻ തന്നെ വിമാനക്കമ്പനി നൽകിയിരുന്നു. എന്നാൽ, സൗജന്യ വിമാനയാത്ര പോലുള്ള മറ്റ് ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടിയിട്ടില്ലെന്നാണ് വിവരം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *