physician near me ഇത് നിശബ്ദ കൊലയാളി, അതീവ ജാഗ്രത വേണം; കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി യുഎഇ പൊലീസ്
നിശബ്ദ കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർബൺ മോണോക്സൈഡെന്ന വിഷവാതകത്തെ physician near me കുറിച്ച് യുഎഇയിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. ഒരു വീഡിയോ പ്രസ്താവനയിലൂടെയാണ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അബദ്ധവശാൽ ശ്വസിച്ചാൽ പോലും മരണത്തിന് കാരണമാകുന്ന വാതകമാണ് കാർബൺ മോണോക്സൈഡ് (CO). കാറുകളിലോ ട്രക്കുകളിലോ, ചെറിയ എഞ്ചിനുകളിലോ, സ്റ്റൗകളിലോ, വിളക്കുകളിലോ, ഗ്രില്ലുകളിലോ, ഫയർപ്ലേസുകളിലോ, ഗ്യാസ് റേഞ്ചുകളിലോ, ചൂളകളിലോ ഇന്ധനം കത്തിച്ചു കളയുന്ന പുകയിൽ കാർബൺ മോണോക്സൈഡ് ഉണ്ടെന്നും ഇത് വീടിനുള്ളിലും വാഹനത്തിനുള്ളിലും മറ്റും തങ്ങിനിന്ന് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തലവേദന, തലകറക്കം, ബലഹീനത, വയറുവേദന, ഛർദ്ദി, നെഞ്ചുവേദന, ആശയക്കുഴപ്പം എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധ ഏറ്റാൽ പ്രാരംഭഘട്ടത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ. അടച്ച സ്ഥലങ്ങളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കാനും പ്രാദേശികമായി സാക്ഷ്യപ്പെടുത്തിയ കൂളിംഗ് / ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാനും പൊലീസ് നിർദേശിക്കുന്നുണ്ട്. താമസക്കാരുടെ സുരക്ഷയ്ക്കായി വീടുകളിൽ CO അലാറം സ്ഥാപിക്കണമെന്നും ഉപകരണങ്ങൾ ഇടയ്ക്കിടെ സർവീസ് ചെയ്യാൻ പ്രൊഫഷണലുകളെ നിയമിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അടച്ച സ്ഥലങ്ങളിൽ ഒരിക്കലും എസെൻസും കൽക്കരി ബർണറുകളും ഉപയോഗിക്കരുതെന്നും പൊലീസ് നിർദേശിച്ചു. 2020-ൽ രണ്ട് വീട്ടുജോലിക്കാർ കാർബൺ മോണോക്സൈഡ് ശ്വസിച്ചതിനെ തുടർന്ന് മരിച്ചതായും മുന്നറിയിപ്പ് നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. തണുപ്പകറ്റാൻ മുറിയിൽ കരി കത്തിക്കുകയും ഇതിന്റെ പുക ശ്വസിച്ചതുമാണ് ഇവരുടെ മരണ കാരണം. ജോലിക്കാർ രാവിലെ വീട്ടിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് ഇവരുടെ താമസസ്ഥലത്തെത്തിയ തൊഴിൽ ഉടമയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)