Posted By user Posted On

expat യുഎഇയിൽ ഫുട്ബോൾ കളിക്ക് തയാറെടുക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

റാസൽഖൈമ: ഫുട്ബാൾ കളിക്കാൻ തയാറെടുക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു expat. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ ആഷിഖാണ് മരിച്ചത്. 24 വയസായിരുന്നു. റാസൽഖൈമ അൽഗൈലിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ടർഫിൽ കളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പത്ത് ദിവസം മുൻപാണ് ആഷിഖ് നാട്ടിൽ നിന്ന് യുഎഇയിൽ തിരിച്ചെത്തിയത്. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകനാണ്. മൃതദേഹം ദെയ്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *