Posted By user Posted On

my driver 5 മിനിറ്റിനുള്ളിൽ യുഎഇയിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് നേടാം; ചെലവും നടപടിക്രമങ്ങളും വിശദമായി അറിയാം

അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ നിങ്ങൾക്ക് പ്ലാനുണ്ടോ? വിദേശത്ത് കുടുംബവുമായി my driver എത്തുമ്പോൾ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കും വാഹനമോടിക്കേണ്ട സാഹചര്യം ഉണ്ടായെന്ന് വരാം. യുഎഇ പോലുള്ള രാജ്യത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ നിങ്ങൾക്കൊരു വാലിഡ് ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടെങ്കിൽ വാഹനം ഓടിക്കുന്നതിനായി അന്താരാഷ്ട്ര പെർമിറ്റ് ലഭിക്കും. യുഎഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബ് (ATCUAE) അനുസരിച്ച് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് (IDL) എന്നത് അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതും ഡ്രൈവിംഗ് ലൈസൻസിന് പകരമായി ഉപയോഗിക്കാവുന്നതുമാണ്. കൂടുതൽ പരിശോധനകളും അപേക്ഷകളും ആവശ്യമില്ലാതെ നിയമപരമായി യുഎഇക്ക് പുറത്ത് വാഹനമോടിക്കാൻ IDLമതിയാകും. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്നതാണ് സന്തോഷ വാർത്ത. ATCUAE ഓഫീസുകളിലോ എമിറേറ്റഡ് പോസ്റ്റ് ഓഫീസുകളിലോ നേരിട്ട് പോയാൽ 30 മിനിറ്റിനുള്ളിൽ ലൈസൻസ് കിട്ടും. ഇനി ഓൺലൈനായിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ ഐഡി ഡെലിവർ ചെയ്യുന്നതിനായി അഞ്ച് ദിവസം വരെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുബായിൽ താമസിക്കുന്നവരാണെങ്കിൽ അഞ്ച് മിനിറ്റിനുകൾക്കിള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിച്ച് ലൈസൻസ് നേടാം.റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി വെബ്‌സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്. യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളാണ് അപേക്ഷയ്ക്കൊപ്പം നൽകേണ്ടത്. കൂടാതെ 177 ദിർഹം ഫീസായും നൽകണം. മറ്റ് ചെലവുകൾക്കായി 20 ദിർഹം അധികമായി ഈടാക്കുന്നുമുണ്ട്. ദെയ്‌റയിലോ അൽബാർഷയിലോ ഉള്ളവർക്ക് ‘കസ്റ്റമർ ഹാപ്പിനസ് സെന്ററു’കളിൽ നിന്ന് ലൈസൻസിന് അപേക്ഷ നൽകാം. ലൈസൻസ് അഡ്രസിലേക്ക് ഡെലിവറി ചെയ്യുന്നതിന് ദുബായിൽ 20 ദിർഹവും അതേ ദിവസം തന്നെ വേണമെങ്കിൽ 35 ദിർഹവും രണ്ട് മണിക്കൂറിനുള്ളിൽ വേണമെങ്കിൽ 50 ദിർഹവും ഫീസായി ഈടാക്കും. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടെങ്കിൽ വിസിറ്റ് വിസയിലുള്ളവർക്ക് ദുബായിൽ ലൈറ്റ് വെയ്റ്റ് വാഹനങ്ങൾ ഓടിക്കാം എന്നാണ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിയമത്തിൽ പറയുന്നത്. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അംഗീകാരവും ഉണ്ടെങ്കിൽ ട്രാൻസിറ്റ് വിസ ഉടമകൾക്ക് ദുബായിൽ രജിസ്റ്റർ ചെയ്ത വാഹനം ഓടിക്കാനും അനുമതിയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *