Posted By user Posted On

petrol യുഎഇയിൽ ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; നിങ്ങളുടെ വാഹനത്തിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കാൻ എത്ര പണം വേണ്ടിവരും?

യുഎഇയിൽ ഫെബ്രുവരി മാസത്തെ റീട്ടെയിൽ ഇന്ധന വില ചൊവ്വാഴ്ച (ജനുവരി 31) പ്രഖ്യാപിച്ചു. petrol ഇന്ധനവില കമ്മറ്റി ലിറ്ററിന് 27 ഫിൽസ് വരെയാണ് വില വർധിപ്പിച്ചത്. ഫെബ്രുവരി 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാണ് വില. ജനുവരിയിൽ ഇത് 2.78 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.93 ദിർഹമാണ് പുതിയ വില, ജനുവരിയിൽ 2.67 ദിർഹമായിരുന്നു വില. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹമാണ് നിലവിൽ വില, കഴിഞ്ഞ മാസം 2.59 ദിർഹം ആയിരുന്നു വില. ജനുവരിയിലെ 3.29 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.38 ദിർഹമായിരിക്കും ഇനി ഈടാക്കുക. ജനുവരിയിൽ ലിറ്ററിന് 52 ​​ഫിൽസ് വരെ വില കുറച്ചിരുന്നു. നിങ്ങൾ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഫെബ്രുവരിയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് ജനുവരിയിൽ ഉണ്ടായിരുന്നതിനേക്കാൾ 13.77 ദിർഹം മുതൽ 22.32 ദിർഹം വരെ കൂടുതൽ ചിലവ് വരും.

ഫെബ്രുവരിയിലെ ഏറ്റവും പുതിയ പെട്രോൾ വില:

വിഭാഗംഇന്ധന വില (ഫെബ്രുവരി)ഇന്ധന വില ( ജനുവരി)വ്യത്യാസം
സൂപ്പർ 98 പെട്രോൾ3.052.78+27 fils
സ്‌പെഷ്യൽ 95 പെട്രോൾ2.932.67+26 fils
ഇ-പ്ലസ് 91 പെട്രോൾ2.862.59+27 fils

നിങ്ങളുടെ വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ എത്ര പണം വേണ്ടി വരുമെന്ന് പരിശോധിക്കാം:

കോംപാക്റ്റ് കാറുകൾ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
വിഭാഗംഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി)ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി )
സൂപ്പർ 98 പെട്രോൾ155.55141.78
സ്‌പെഷ്യൽ 95 പെട്രോൾ149.43136.17
ഇ-പ്ലസ് 91 പെട്രോൾ145.86132.09

സെഡാൻ

ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ

വിഭാഗംഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി)ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി )
സൂപ്പർ 98 പെട്രോൾ189.1172.36
സ്‌പെഷ്യൽ 95 പെട്രോൾ181.66165.54
ഇ-പ്ലസ് 91 പെട്രോൾ177.32155

എസ് യു വി

ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ

വിഭാഗംഫുൾ ടാങ്ക് ഇന്ധന വില ( ഫെബ്രുവരി)ഫുൾ ടാങ്ക് ഇന്ധന വില ( ജനുവരി )
സൂപ്പർ 98 പെട്രോൾ225.7205.72
സ്‌പെഷ്യൽ 95 പെട്രോൾ216.82197.58
ഇ-പ്ലസ് 91 പെട്രോൾ211.64191.66

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *