expatയുഎഇയില്‍ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
യുഎഇയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആറാട്ടുപുഴ സ്വദേശി സൊല്‍വരാജന്‍ expat ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ദുബായിലാണ് സംഭവം നടന്നത്. 4 മാസം മുൻപാണ് അവധിക്ക് ശേഷം സൊൽവരാജ് നാട്ടിൽ നിന്ന് മടങ്ങി യുഎഇയിൽ എത്തിയത്. ആറാട്ടുപുഴ തയ്യില്‍ കിഴക്കതില്‍ പരേതനായ തങ്കപ്പന്റെയും ആനന്ദ വല്ലിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: ബിപിന്‍ രാജ്, അഖില്‍ രാജ്. മരുമകള്‍: മീനു. സംസ്‌കാരം പിന്നീട് നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)