happy holidays യുഎഇ നിവാസികളെ നിങ്ങളുടെ അവധിക്കാല യാത്രകൾ ഇനിയും പ്ലാൻ ചെയ്തില്ലെ?; കാത്തിരിക്കുന്നത് 6 ദിവസത്തെ നീണ്ട വാരാന്ത്യ അവധിക്കാലം
യുഎഇ നിവാസികളെ നിങ്ങൾ ഇനിയും നിങ്ങളുടെ അവധി ആഘോഷങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയില്ലെ happy holidays. ഒരു സാഹസിക യാത്ര നടത്താനോ, കുടുംബവുമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നില്ലെ. അല്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് പോയി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ ആഗ്രഹിക്കുന്നില്ലെ. എങ്കിൽ ഇനി സമയം കളയേണ്ട. പെട്ടന്ന് തന്നെ യാത്രകൾ പ്ലാൻ ചെയ്തോളൂ. നിങ്ങൾക്ക് ഈ വർഷം യുഎഇയിൽ ലഭിക്കാൻ പോകുന്ന ആറ് ദിവസത്തെ വാരാന്ത്യ അവധികൾ ഇതിനുള്ള മികച്ച സമയമായിരിക്കും. വിദേശ യാത്രകൾ വഴി അടുത്ത ദൈർഘ്യമേറിയ അവധിക്കാലം പരമാവധിയാക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ, വലിയ അവധി ദിവസങ്ങളിൽ സാധാരണഗതിയിൽ വിമാന നിരക്ക് 150 ശതമാനം വരെ ഉയരുന്നതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ഉറപ്പാക്കുന്നതാണ് നല്ലത്. ചില ട്രാവൽ ഏജൻസികളും മറ്റും മികച്ച യാത്ര പ്ലാനുകളുമായി രംഗത്തെത്തിയിട്ടുണ്ട്, അതിനാൽ യാത്രക്കാർക്ക് ഏറ്റവും വിലകുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ലഭിക്കും. താമസക്കാർ ഈ വർഷം ഒന്നിലധികം നീണ്ട ഇടവേളകളാണ് ലഭിക്കുന്നത്. ഇതിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന അവധിയും ഉൾപ്പെടുന്നു. ഈദ് അൽ ഫിത്തർ, അറഫാ ദിനം, ഈദ് അൽ അദ്ഹ, ഹിജ്രി പുതുവത്സരം, പ്രവാചകൻ മുഹമ്മദ് (സ) ജന്മദിനം എന്നിവയിൽ നീണ്ട ഇടവേളകൾ പ്രതീക്ഷിക്കുന്നു.
ഈദ് അൽ ഫിത്തർ: ഹിജ്റി കലണ്ടർ പ്രകാരം, റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് തീയതികൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഇത് ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ഏപ്രിൽ 23 ഞായർ വരെ ആയിരിക്കും. യഥാർത്ഥ തീയതികൾ ചന്ദ്രദർശനത്തിന് വിധേയമായിരിക്കും.
അറഫാ ദിനവും ഈദ് അൽ അദ്ഹയും: ഇത് മിക്കവാറും ആറ് ദിവസത്തെ ഇടവേള നൽകും. അടുത്ത വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിയാകും ഇത്. ജൂൺ 27 ചൊവ്വ മുതൽ ജൂൺ 30 വെള്ളി വരെയായിരിക്കും ഇടവേള. ഇത് ശരിയാണെങ്കിൽ, ശനി-ഞായർ അവധിയുള്ളവർക്ക് ആറ് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുന്നത്.
ഹിജ്രി പുതുവർഷം: ജൂലൈ 21 വെള്ളിയാഴ്ചയാണ് ഈ അവധി. ശനി-ഞായർ അവധിയുള്ളവർക്ക് ഇത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയായി മാറും.
മുഹമ്മദ് നബി (സ) ജന്മദിനം: സെപ്റ്റംബർ 29 വെള്ളിയാഴ്ചയാണ് അവധി. താമസക്കാർക്ക് അത് മറ്റൊരു മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ആയിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)