weather stationയുഎഇയിൽ മൂടൽ മഞ്ഞ് മുന്നറിയിപ്പ്, താപനില കുറയും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
യുഎഇയിൽ ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ weather station സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്ത് താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും മെർക്കുറി 24 ഡിഗ്രി സെൽഷ്യസായി ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. ദൂരക്കാഴ്ച കുറയുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഞായറാഴ്ച പുലർച്ചെ 1.30 മുതൽ രാവിലെ 9.30 വരെ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും നല്ലരീതിയിൽ ദൂരക്കാഴ്ച കുറയും. അതിനാൽ കാലാവസ്ഥ കേന്ദ്രം യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും. അബുദാബിയിലും ദുബായിലും 40 മുതൽ 80 ശതമാനം വരെയാണ് ലെവലുകൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)