Posted By user Posted On

scott speedster 20അറിയിപ്പ്; യുഎഇയിലെ പ്രധാന റോഡുകൾ ഇന്ന് അടച്ചിടും, യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

യുഎഇ; ദുബായിലെ പ്രധാന റോഡുകളിൽ ഇന്ന് ​ഗതാ​ഗത തടസ്സമുണ്ടാകുമെന്നും ചില റോഡുകൾ അടച്ചിടുമെന്നും scott speedster 20 ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. സ്തനാർബുദ ബോധവൽക്കരണ സംരംഭമായ പിങ്ക് കാരവൻ റൈഡ് നടക്കുന്നതിനാലാണ് റോഡുകൾ അടയ്ക്കുന്നത്. കുതിരസവാരിക്കാരുടെ അകമ്പടിയോടെ യുഎഇയിലൂടെ യാത്ര ചെയ്യുന്ന സംഘം ആളുകളിൽ സ്തനാർബുദവുമായി ബന്ധപ്പെട്ട ബോധവത്കരണമാണ് നടത്തുന്നത്. അതോടൊപ്പം, സൗജന്യ സ്ക്രീനിംഗ് നൽകുകയും ചെയ്യുന്നുണ്ട്. വാർഷിക സ്തനാർബുദ ബോധവൽക്കരണ പരിപാടി നാളെ ദുബായിൽ അവസാനിക്കും. ഇന്ന് പകൽ സമയത്ത് മൂന്ന് വ്യത്യസ്ത സമയങ്ങളിലാണ് സംഘത്തിന്റെ റൈഡ് നടക്കുന്ന. ഓരോ ഘട്ടത്തിലും ഒരു നിശ്ചിത റോഡുകളിലാണ് ഈ സംഘത്തിന്റെ ജാഥ ഉണ്ടാവുക. അതിനാൽ ഓരോ സമയത്തും ഓരോ റോഡുകൾ അടച്ചിടുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സ്റ്റേജ് 1: രാവിലെ 8 മുതൽ 10.30 വരെ

റോഡുകൾ: അൽ സുകൂക്ക് സ്ട്രീറ്റ്, അൽ ബൂർസ സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൗളർ, അൽ യമാമ സ്ട്രീറ്റ്

സ്റ്റേജ് 2: രാവിലെ 11.15 മുതൽ 1 വരെ

കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് സ്ട്രീറ്റും ജെബിആറിലെ നടത്തവും.

സ്റ്റേജ് 3: ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ

അൽ മുൽതഖ 1 സ്ട്രീറ്റ്, അൽ എൻജാസ് സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, അൽ മദീന സ്ട്രീറ്റ്. സിറ്റി വാക്കിന് സമീപം ഈ റോഡുകൾ അടച്ചിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *