Posted By user Posted On

air india express online booking വൃക്ക രോ​ഗിയായ മകനുമായി യുഎഇ വിമാനത്താവളത്തിൽ കുടുങ്ങി പ്രവാസി മലയാളി; 40 മണിക്കൂർ ദുരിതം, വിമാനം വൈകൽ തുടർക്കഥയാകുന്നു

ദുബായ്; വൃക്ക രോഗിയായ മകന്റെ ചികിത്സയ്ക്കായിട്ടാണ് കൊട്ടാരക്കര സ്വദേശി പ്രജോ പൊന്നച്ചൻ air india express online booking കേരളത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ , ഈ അച്ഛനും മകനും ഇപ്പോളും അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ തങ്ങളുടെ വിമാനം കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് 40 മണിക്കൂറിനോട് അടുക്കുകയാണ്. മകൻ ഹാരിനെ നാട്ടിലെത്തി ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു പ്രജോയുടെ ലക്ഷ്യം. അതിനായി 5 ദിവസത്തെ അവധിയാണ് ആകെയുള്ളത്. അതിൽ രണ്ട് ദിവസം ഇപ്പോൾ തന്നെ എയർ ഇന്ത്യ എടുത്തു. ഇനി എപ്പോളാണ് തങ്ങളുടെ വിമാനം പറന്നുയരുക എന്നത് ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ് ഇവർക്ക് മുന്നിൽ. ഇവരെപ്പോലെ തന്നെ നിരവധി പേരാണ് അബുദാബി വിമാനത്താവളത്തിൽ കുടുങ്ങിയത്. വീസ കാലാവധി തീർന്നവരും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളും അടക്കം കുടുങ്ങിയവരിലുണ്ട്. എല്ലാവരും വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ്. ഈ വിമാനം ഇന്നലെ പുലർച്ചെ 2.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ ഇതുണ്ടായില്ല. പിന്നീട്, വെളുപ്പിന് 4മണി, 4.45 എന്നിങ്ങനെ സമയം മാറ്റി അറിയിപ്പ് ലഭിച്ചെങ്കിലും വിമാനം പറന്നില്ല. ഇന്നു പുലർച്ചെ യാത്ര തിരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. പുറപ്പെട്ടാൽ പറയാമെന്നാണ് യാത്രക്കാർ പറയുന്നത്. നിലവിൽ ​ഗൾഫ് സെക്ടറുകളിലെ വിമാനം മുടങ്ങലും വൈകലുകളും സ്ഥിരമായി മാറിയിരിക്കുകയാണ്. നിരവധി യാത്രക്കാരാണ് ഇതോടെ ദുരിതത്തിലാകുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ അബുദാബിയിലും ദുബായിലും ഷാർജയിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ മുടങ്ങിയിരുന്നു. അബുദാബിയിൽ നിന്നു വെള്ളിയാഴ്ച രാത്രി 9.10നു പുറപ്പെടേണ്ട വിമാനം വൈകിയതിനു പിന്നാലെ, ഇന്നലെ രാത്രി 9.10നു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസും വൈകി. വെള്ളിയാഴ്ച പുലർച്ചെ 1.50ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1000 അടി ഉയരത്തിൽ വച്ച് എൻജിനിൽ തകരാർ കണ്ടതിനെ തുടർന്നു തിരിച്ചിറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാർ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെത്തിയത്. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ കാർപറ്റിങ് നടക്കുന്നതിനാൽ നിശ്ചിത സമയത്തു മാത്രമേ വിമാനം ലാൻഡ് ചെയ്യാനും ടേക് ഓഫ് ചെയ്യാനും സാധിക്കൂവെന്നും വിമാന സർവീസുകൾ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സൂചിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *