Posted By user Posted On

family court near me വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് ജോലിസ്ഥലത്ത് നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് വൻ തുക; യുവാവിന് ശിക്ഷ വിധിച്ച് യുഎഇ കോടതി

യുഎഇ; വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് ജോലിസ്ഥലത്ത് നിന്ന് വൻ തുക തട്ടിയെടുത്ത family court near me ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. കമ്പനിയിൽ നിന്ന് 4,31,932 ദിർഹം ആണ് വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് യുവാവ് തട്ടിയെടുത്തത്. ഇത് ഏകദേശം 96,49,245.24 രൂപയോളം വരും. ജീവനക്കാരനോട് തട്ടിയെടുത്ത തുക തിരികെ നൽകാനാണ് കോടതി നിർദേശിച്ചത്. അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കേസുകളുടെ കോടതിയാണ് മുൻ തൊഴിലുടമയിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ നൽകാൻ ഉത്തരവിട്ടത്. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 120,000 ദിർഹം സഹിതം തട്ടിയെടുത്ത 431,932 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിയാണ് ജീവനക്കാരനെതിരെ കേസ് ഫയൽ ചെയ്തത്. സ്ഥാപനത്തിലെ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്തയാളാണ് തട്ടിപ്പ് നടത്തിയത്. യുവാവ് നൽകിയ ചില ബില്ലുകളെ കുറിച്ച് സംശയം തോന്നുകയും, തുടർന്ന് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് തട്ടിപ്പ് വെളിച്ചത്തായതെന്ന് കമ്പനി ഉടമ കോടതിയിൽ വ്യക്തമാക്കി. അബുദാബി ക്രിമിനൽ കോടതി ഇയാളെ നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. കമ്പനിക്കുണ്ടായ നഷ്ടത്തിന് താൽക്കാലിക നഷ്ടപരിഹാരമായി 51,000 ദിർഹം നൽകാനും പ്രതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമ യുവാവിനെതിരെ സിവിൽ കേസ് ഫയൽ ചെയ്തത്. കേസ് പരിശോധിച്ച ശേഷം, കമ്പനിയിൽ നിന്ന് തട്ടിയെടുത്ത 431,932 ദിർഹം തിരികെ നൽകാൻ സിവിൽ കോടതി ജഡ്ജി ഉത്തരവിട്ടു. ക്രിമിനൽ കോടതി ഉത്തരവിട്ട 51,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരം ഹരജിക്കാരന് നേരിട്ട നാശനഷ്ടങ്ങൾ പരിഹരിക്കാൻ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായുള്ള തൊഴിലുടമയുടെ അപേക്ഷ കോടതി നിരസിച്ചു. കമ്പനിയുടെ നിയമപരമായ ചിലവുകൾ നൽകാനും കോടതി പ്രതിയോട് ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *