dubai car impound പുകവലിച്ച് സിഗരറ്റ് കുറ്റികൾ വലിച്ചെറിയല്ലേ, വലിയ വില കൊടുക്കേണ്ടി വരും; മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി; യുഎഇയിൽ പുകവലിച്ച് സിഗരറ്റ് കുറ്റികൾ വലിച്ചെറിഞ്ഞാൽ ഇനി പണി കിട്ടും. വാഹനത്തിൽ നിന്നു dubai car impound സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ വൻ തുക പിഴ ഇനത്തിൽ ഈടാക്കുമെന്നാണ് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. 1000 ദിർഹമാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക. സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്വസ്തുക്കൾ തുടങ്ങിയവ വാഹനത്തിൽ നിന്ന് പുറത്തേക്കെറിഞ്ഞാലും നടപടി ഉറപ്പാണ്. ഇത്തരക്കാർക്ക് പിഴ ചുമത്തുന്നതിനോടൊപ്പം അവരുടെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് നിയമലംഘകർക്കുള്ള ശിക്ഷ. അതോടൊപ്പം തന്നെ കുട്ടികളുള്ള സ്ഥലങ്ങളിലാണ് പുകവലിക്കുന്നതെങ്കിൽ ശിക്ഷയുടെ കടുപ്പമേറും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘വദീമ’ നിയമ പ്രകാരമായിരിക്കും ഈ കേസുകളിൽ ശിക്ഷ. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 10000 ദിർഹമായിരിക്കും. പൊതുഗതാഗതം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പുകവലിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)