court വില്ലവാടകയ്ക്കെടുത്ത് ചൂതാട്ട കേന്ദ്രമാക്കി; പ്രവാസി സംഘത്തിന് വൻ തുക പിഴയും തടവും ശിക്ഷ
യുഎഇയിൽ വില്ലവാടകയ്ക്കെടുത്ത് ചൂതാട്ട കേന്ദ്രമാക്കിയ പ്രവാസി സംഘത്തിന് വൻ തുക പിഴയും തടവും court ശിക്ഷ വിധിച്ച് കോടതി.ദുബായ് നാദ് അൽ ഹമർ ഏരിയയിലെ വില്ലയാണ് ഏഷ്യക്കാരുടെ സംഘം ചൂതാട്ട കേന്ദ്രമാക്കി മാറ്റിയത്. സംഭവത്തിൽ പ്രതികൾക്ക് ക്രിമിനൽ കോടതി മൂന്ന് മാസത്തെ തടവും 10,000 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്തും. ചൂതാട്ട കേന്ദ്രത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പണം അടങ്ങിയ ഒരു പെട്ടി, പണം സൂക്ഷിച്ചിരുന്ന മേശ, ടിവി എന്നിവ ഇവരുടെ പങ്കൽ നിന്ന് പിടിച്ചെടുത്തു. ചൂതാട്ടം സംഘടിപ്പിച്ചതിനും ചൂതാട്ടക്കാരെ സ്വീകരിക്കാൻ സ്ഥലം ഒരുക്കിയതിനും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇവർക്കെതിരെ കുറ്റം ചുമത്തി. ഒരു റിയൽ എസ്റ്റേറ്റ് ഓഫിസിൽ നിന്ന് പ്രതിവർഷം 4,50,000 ദിർഹത്തിന് നാദ് അൽ ഹമർ ഏരിയയിലെ വില്ല വാടകയ്‌ക്കെടുത്ത ഏഷ്യൻ വംശജയായ ഒരു സ്ത്രീയിൽ നിന്ന് പ്രതിമാസം 60,000 ദിർഹത്തിന് വില്ല സബ് ലീസിന് എടുത്തതായി പ്രതികളിലൊരാൾ സമ്മതിച്ചു. ബാക്കിയുള്ള പ്രതികളും ചൂതാട്ടത്തിൽ പങ്കെടുത്തതായി സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)