Posted By user Posted On

family court near me യുഎഇയിൽ പ്ലാസ്റ്റിക് ബാഗിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; പ്രതികൾ നാടുവിട്ടു, കേസ് കോടതിയിൽ

ദുബായ്; യുഎഇയിൽ പ്ലാസ്റ്റിക് ബാഗിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ കേസ് ക്രിമിനൽ കോടതിയുടെ family court near me പരി​ഗണനയിൽ. ചൈനക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ നാട്ടുകാരായ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾ യുഎഇയിൽ അനധികൃതമായി കടന്നതായും തുടർന്ന് തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതിയുമായി ബന്ധപ്പെട്ടിരുന്ന നാലു പേരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കാനും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും സംഘത്തെ നിയോഗിച്ചിരുന്നതായി മുഖ്യപ്രതി പറഞ്ഞതായി പിടിയിലായവർ പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട വ്യക്തി തന്നെ ഒറ്റിക്കൊടുത്തതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്നും മുഖ്യപ്രതി പറഞ്ഞിരുന്നു. കുറ്റകൃത്യം നടത്തിയ സംഘാംഗങ്ങൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതികളില്ലാതെയാണ് കേസിന്റെ വിചാരണ നടക്കുന്നത്. മണൽപ്രദേശത്ത് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികളാണ് യുവാവിന്റെ മൃതദേഹം ആദ്യമായി കണ്ടത്. കറുത്ത ബാ​ഗിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നിർത്താതെ കുരയ്ക്കുന്ന നായയെ കണ്ടു ചെന്നു നോക്കിയപ്പോൾ ബാഗിനുള്ളിൽ മൃതദേഹമാണെന്നു തിരിച്ചറിയുകയും ഇവർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *