Posted By user Posted On

hajj ഹജ്ജ് തീർത്ഥാടകർക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് യുഎഇ; എങ്ങനെ റജിസ്ട്രേഷൻ പൂർത്തിയാക്കാം?

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ച് hajj യുഎഇ അധികൃതർ. തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം. യുഎഇയുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) ആണ് ഇക്കാര്യം അറിയിച്ചത്. ഔഖാഫ് മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഫ്ലാറ്റ്ഫോം വഴിയാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. അതിനായി ‘ഹജ് രജിസ്ട്രേഷൻ’ ടാബിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തീർത്ഥാടകരുടെ എമിറേറ്റ്സ് ഐഡിയും മൊബൈൽ ഫോൺ നമ്പറും നൽകി രജിസട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകമെമ്പാടുമുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള അവസരം നൽകുന്നുവെന്ന് ഉറപ്പാക്കാൻ സൗദി അറേബ്യ രാജ്യങ്ങൾക്കുള്ള ക്വാട്ട പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് ലഭിച്ച ക്വാട്ട പരിമിതമായതിനാലാണ് തീർത്ഥാടകരോട് മുൻകൂട്ടി ബുക്ക് ചെയ്യാൻ യുഎഇ സർക്കാർ ഉപദേശിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *