Posted By user Posted On

emirates plane മെഡിക്കൽ എമർജൻസി; യുഎഇയിലേക്കുള്ള എമിറേറ്റ്സ് വിമാനം വഴിതിരിച്ച് വിട്ടു

യുഎഇ; സിഡ്‌നിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മെഡിക്കൽ എമർജൻസി കാരണം emirates plane പെർത്തിലേക്ക് തിരിച്ചുവിട്ടു. ഫെബ്രുവരി എട്ടിന് സിഡ്‌നിയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഇകെ 415യാണ് വഴിതിരിച്ച് വിട്ടത്. പെർത്തിൽ എത്തിയതോടെ പ്രാദേശിക മെഡിക്കൽ സ്റ്റാഫ് യാത്രക്കാരന് വേണ്ട ചികിത്സ നൽകി. 30 വയസുള്ള യാത്രക്കാരനാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ടാർമാക്കിലെ പാരാമെഡിക്കുകൾ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകുകയും അതിന് ശേഷം യാത്രക്കാരനെ റോഡ് മാർ​ഗം റോയൽ പെർത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അതിന് ശേഷം വിമാനം പെർത്തിൽ നിന്ന് രാവിലെ 10.32 ന് AWST ന് യുഎഇയിലേക്ക് പുറപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ബ്രസൽസിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മിഡ്-എയർ മെഡിക്കൽ എമർജൻസി കാരണം ഇറാഖി നഗരമായ എർബിലിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ മാസം ടോക്കിയോയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് ഇകെ 319 വിമാനത്തിൽ ഒരു സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ പ്രസവം നടക്കുകയും അതിന് ശേഷം 12 മണിക്കൂർ കൊണ്ട് വിമാനം ദുബായിലേക്ക് തടസ്സമില്ലാതെ പറന്നെത്തുകയും ചെയ്തു. ദുബായിൽ ലാന്റ് ചെയ്ത ശേഷം അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം നൽകി. വിമാനത്തിൽ മെഡിക്കൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാൻ ഫ്ലൈറ്റ് അറ്റൻഡന്റുമാരും ക്രൂവും സാധാരണയായി പരിശീലിപ്പിക്കപ്പെടുന്നുണ്ട്. തങ്ങളുടെ എല്ലാ ക്യാബിൻ ക്രൂവും പ്രസവവും മറ്റ് അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പരിശീലനം നേടിയവരാണെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *