Posted By user Posted On

l1b visa തൊഴിൽ നിയമം കൂടുതൽ കർശനമാക്കി യുഎഇ, ഈ മൂന്ന് കാര്യങ്ങൾ നിർബന്ധം; അറിഞ്ഞിരിക്കാം വിശദമായി

വ്യാജ വീസ തട്ടിപ്പ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനായി യുഎഇ രാജ്യത്തെ l1b visa തൊഴിൽ നിയമം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. വിദേശത്തുനിന്ന് തൊഴിലാളിയെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് പുതിയ നിർദേശം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായും ഇത്തരത്തിൽ തൊഴിലാളികളെ കൊണ്ടുവരുമ്പോൾ വേണ്ടത്. ‍പാസ്‌പോർട്ടിലേതിനു സമാനമായ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവ ഓഫർ ലെറ്ററിൽ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവയും ഇതിൽ കൃത്യമായി വ്യക്തമാക്കിയിരിക്കണം. ഓഫർ ലെറ്റർ ഉദ്യോ​ഗാർത്ഥിക്ക് അയച്ച ശേഷം അവർ ഇത് . ഒപ്പിട്ട് തിരിച്ചയച്ചാൽ അത് മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം തേടാം. ഈ ലെറ്ററിന് ലേബർ അപ്രൂവൽ ലഭിക്കുന്നതിനായി മതിയായ ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അം​ഗീകാരം ലഭിച്ച ശേഷം ഇതുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകിയാൽ തൊഴിലാളിക്ക് രാജ്യത്തേക്കു പ്രവേശിക്കാൻ 2 മാസ കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തൊഴിലാളി രാജ്യത്ത് എത്തിയിരിക്കണമെന്നതാണ് വ്യവസ്ഥ. തൊഴിൽ കരാർ അറബിക്, ഇംഗ്ലിഷ് ഭാഷയിലായിരിക്കണം. ഉദ്യോഗാർഥിക്കു മനസ്സിലാകുന്ന മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, ചൈനീസ്, ദാരി, നേപ്പാളീസ്, സിംഹള എന്നീ 9 ഭാഷകളിൽ ഏതെങ്കിലും ഒരു ഭാഷയിലേക്കു വിവർത്തനം ചെയ്തു നൽകണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ‍രണ്ട് പേരും വായിച്ച് ഉറപ്പ് വരുത്തിയ തൊഴിൽ കരാറിൽ പിന്നീട് ഏകപക്ഷീയമായി മാറ്റം വരുത്താൻ പാടില്ല. ഈ തൊഴിൽ കരാൽ ഉദ്യോ​ഗാർത്ഥി വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്ന് തൊഴിൽ ഉടമ ഉറപ്പ് വരുത്തുകയും വേണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട്, ‍‍തെറ്റായ വിവരം നൽകിയതിന്റെ പേരിൽ തൊഴിലുടമയ്ക്ക് 20,000 ദിർഹം പിഴ ചുമത്തും.
വിദേശ റിക്രൂട്ട്‌മെന്റിന് മുൻപ് സ്ഥാപനങ്ങൾ ആദ്യം വീസ ക്വോട്ടയ്ക്ക് തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ക്വോട്ട പാസായാൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഓഫർ ലെറ്റർ തയാറാക്കി നൽകണം. കമ്പനി ഉടമയാണ് തൊഴിലാളിയെ കൊണ്ടുവരാനുള്ള വീസ, ടിക്കറ്റ് ചെലവുകൾ വഹിക്കേണ്ടത്. തൊഴിലാളി രാജ്യത്തേക്ക് എത്തുന്നതിനായി വിസ ലഭിക്കുന്നതിന് മുൻപുള്ള മെഡിക്കൽ പരിശോധന പാസ്സായാൽ പിന്നെ തൊഴിൽ വീസ, എമിറേറ്റ്‌സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കാം. ഇതിന് ശേഷമാണ് തൊഴിലാളിക്ക് വർക്ക് പെർമിറ്റ് കിട്ടുന്നത്. വർക്ക് പെർമിറ്റ് കിട്ടിയാൽ ഔദ്യോഗികമായി ജോലി ചെയ്യാൻ അനുമതിയായെന്നാണ് അർത്ഥം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *