Posted By user Posted On

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശവുമായി അബുദാബി പോലീസ്

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കാക്കി ലോക്ക് ചെയ്തു പോകരുതെന്നും, 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് ഉണ്ടാകണമെന്നും പോലീസ് അറിയിച്ചു. കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിർഹം പിഴയും, ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും ആണ് ശിക്ഷ ലഭിക്കുന്നത്. നിയമലംഘകരെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ധാനി അൽ ഹമീരി പറഞ്ഞു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *