Posted By user Posted On

fly dubai പ്രതികൂല കാലാവസ്ഥ; യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം അസർബൈജാനിലേക്ക് വഴിതിരിച്ചു വിട്ടു

യുഎഇ; പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം അസർബൈജാനിലേക്ക് fly dubai വഴിതിരിച്ചു വിട്ടു. റഷ്യയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനമാണ് വഴിതിരിച്ചു വിട്ടത്. ഫെബ്രുവരി 11 ന് ദുബായ് ഇന്റർനാഷണലിൽ നിന്ന് (ഡിഎക്സ്ബി) മഖച്കല എയർപോർട്ടിലേക്ക് (എംസിഎക്സ്) പോകേണ്ടിയിരുന്ന എഫ്‌ഇസഡ് 905 എന്ന നമ്പർ വിമാനമാണ് ബാക്കു എയർപോർട്ടിലേക്ക് (ജിവൈഡി) വഴിതിരിച്ചുവിട്ടത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ആവശ്യാനുസരണം ലഘുഭക്ഷണം നൽകിയതായും, ഫെബ്രുവരി 12 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.32 ന് മഖച്കലയിലേക്ക് യാത്ര തുടർന്നതായും വിമാനകമ്പനി വക്താവ് അറിയിച്ചു. യാത്രക്കാരുടെ യാത്രാ ഷെഡ്യൂളുകൾക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ക്ഷമ ചോദിക്കുന്നതായും കമ്പനി വ്യക്തമാക്കി.മഖച്കലയിൽ കനത്ത മൂടൽമഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിട്ടതായി അസർബൈജാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച, സിഡ്‌നിയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം മെഡിക്കൽ എമർജൻസി കാരണം പെർത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. മിഡ്-എയർ മെഡിക്കൽ എമർജൻസി കാരണം ബ്രസൽസിലേക്കുള്ള മറ്റൊരു യാത്ര ഇറാഖി നഗരമായ എർബിലിലേക്കും തിരിച്ചുവിട്ടിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *