Posted By user Posted On

eb5 investmentയുഎഇ സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി തനിയെ റദ്ദാകില്ല, റദ്ദാക്കണമെങ്കിൽ പ്രത്യേക ഫീസ്; വീസ കാലാവധി നീട്ടാനും അവസരം

ദുബായ്; യുഎഇ സന്ദർശക വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി തനിയെ റദ്ദാകില്ല. ഇനി വിസ റദ്ദാക്കണമെങ്കിൽ അതിനായി eb5 investment പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. ഇതിന് നിശ്ചിത ഫീസും ഈടാക്കും. ഇനി വിസ റദ്ദാക്കേണ്ടതില്ലെങ്കിൽ കാലാവധി നീട്ടിക്കിട്ടാനായും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരിക്കൽ അനുവദിച്ച വീസ ഉപയോഗിക്കാതിരുന്നാൽ പിന്നീട്, മറ്റു വീസയ്ക്ക് അപേക്ഷിക്കുമ്പോൾ അനുമതി ലഭിക്കില്ല.ഒരു മാസത്തെ സന്ദർശക വീസ അനുവദിച്ചിട്ടുണ്ടെങ്കിൽ വീസയുടെ ഉടമ 30 ദിവസത്തിനിടെ രാജ്യത്ത് എത്തണം. ഇനി എത്താൻ സാധിക്കില്ലെങ്കിൽ ഇമിഗ്രേഷൻ സൈറ്റിൽ പോയി വീസ റദ്ദാക്കണം. ഇതിനായും നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. ട്രാവൽ ഏജൻസികൾക്കു ലഭിച്ച പുതിയ അറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ട്രാവൽ ഏജൻസികൾ വഴിയാണെങ്കിൽ അവരുടെ ഫീസും കൂടി ചേർത്തുള്ള തുക നൽകേണ്ടതുണ്ട്. വീസയുടെ കാലാവധി അടുത്ത 30 ദിവസത്തേക്കു നീട്ടുകയാണെങ്കിൽ ഇതിനായി 200 ദിർഹം ആണ് ചെലവ് വരിക. ഉപയോഗിക്കാത്ത വീസ മുൻപ് കാലാവധി കഴിയുമ്പോൾ ഇമിഗ്രേഷന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നിന്നു തനിയെ റദ്ദാകുമായിരുന്നു. ഈ സൗകര്യമാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. സന്ദർശന വീസ റദ്ദാക്കുന്നവർക്ക് ഏകദേശം 300 ദിർഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീസ കാലാവധിയിൽ രാജ്യത്തു പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ 90 ദിവസത്തേക്കു വരെ വീസാ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഇതിന് 200 ദിർഹമാണ് ഫീസ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *