യുഎഇയിൽ ജോലിസ്ഥലത്ത് നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; ദമ്പതികൾ വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ജോലിസ്ഥലത്ത് നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതിന് നേരത്തെ ശിക്ഷിക്കപ്പെട്ട അബുദാബിയിലെ ദമ്പതികളോട് സ്റ്റോർ ഉടമയ്ക്ക് 20,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി. മോഷണത്തിന്റെ ഫലമായി തനിക്കുണ്ടായ ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 50,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റോറിന്റെ ഉടമ ദമ്പതികൾക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. പ്രതികൾ തന്റെ കമ്പനിയുടെ ഒരു സ്വർണ്ണ സ്റ്റോറിൽ ജോലി ചെയ്യുന്നവരായിരുന്നെന്നും അവിടെ നിന്ന് അവർ 11,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചതായും ഉടമ പരാതിയിൽ പറയുന്നു. മോഷണക്കേസിൽ അബുദാബി ക്രിമിനൽ കോടതി ദമ്പതികളെ നേരത്തെ ശിക്ഷിക്കുകയും ഇക്കാര്യത്തിൽ പിഴ ചുമത്തുകയും ചെയ്തിരുന്നു. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജ്വല്ലറി ഉടമ പ്രതികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു.തങ്ങൾ എടുത്ത സ്വർണാഭരണങ്ങളുടെ വിലയായ 11,000 ദിർഹം തനിക്ക് കമ്പനി നൽകാനുണ്ടെന്ന് പറഞ്ഞ് കടയിൽ നിന്ന് സ്വർണം എടുത്തതായി ഒന്നാം പ്രതിയായ ഭർത്താവ് കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ, മോഷണത്തിൽ തനിക്ക് പങ്കില്ലെന്ന് ഭാര്യ പറഞ്ഞു. എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ട ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കേസ് കോടതി ദമ്പതികൾ സ്റ്റോർ ഉടമയ്ക്ക് 20,000 ദിർഹം നൽകണമെന്ന് ഉത്തരവിട്ടു. ക്രിമിനൽ കോടതി ശിക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്ന് ജഡ്ജി തന്റെ വിധിന്യായത്തിൽ പറഞ്ഞു. പരാതിക്കാരന്റെ നിയമപരമായ ചിലവുകൾ നൽകാനും ദമ്പതികളോട് കോടതി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)