Posted By user Posted On

ടിക്കറ്റ് നിരക്ക് കുതിക്കുന്നു; പ്രതിസന്ധിയിലായി പ്രവാസികൾ

അവധിക്കാലം കഴിഞ്ഞതോടെ നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു മടങ്ങാൻ തയ്യാറാകുമ്പോൾ തിരിച്ചടിയായി ഉയർന്ന ടിക്കറ്റ് നിരക്ക്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്താന്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളെ ആശ്രയിക്കുകയാണിവര്‍. ഭൂരിഭാഗം പേരും ഒമാന്‍ വഴി യുഎഇയിലെത്താനാണ് ശ്രമിക്കുന്നത്. കേരള സെക്ടറുകളില്‍ നിന്ന് യുഎഇയിലേക്കുള്ള നിരക്കിന്റെ പകുതി തുകയ്ക്ക് ഒമാനിലേക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒമാന്‍ വഴിയുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റ് നിരക്കിന് പുറമെ ഒമാന്‍ സന്ദര്‍ശക വിസയും ആവശ്യമാണ്. വേനല്‍ അവധിക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെയാണ് യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുക. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹം മുതലാണ് നിരക്ക്. വണ്‍ സ്റ്റോപ്പ് വിമാനങ്ങളില്‍ 1000 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *