Posted By user Posted On

expatയുഎഇയിൽ പ്രവാസി മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ

ഷാർജയിൽ പ്രവാസി മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി expat ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിൽ സംഭവം നടന്നത്. ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ സ്വദേശി പൊലീസ് പിടിയിലായി. തന്റെ സ്ഥാപനത്തിന് സമീപത്തെ കഫിറ്റീരിയയിൽ സഹപ്രവർത്തകരും പാകിസ്ഥാൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ഇത് പരിഹരിക്കാനാണ് ഹക്കീം സംഭവസ്ഥലത്ത് എത്തിയത്. എന്നാൽ, പാക്കിസ്ഥാൻ സ്വദേശി പ്രകോപിതനാകുകയും ചുറ്റും നിന്ന എല്ലാവരെയും ആക്രമിക്കുകയുമായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *