Posted By user Posted On

expat ഷാർജയിൽ മരിച്ച പ്രവാസി മലയാളി യുവാവ് ഏവരുടെ പ്രിയപ്പെട്ടവൻ, തർക്കം പരിഹരിക്കാനെത്തി ഹക്കീം കൊലക്കത്തിക്കിരയായ രാത്രി സംഭവിച്ചത്

ഷാർജ; ഷാർജയിൽ കുത്തേറ്റ് മരിച്ച മരിച്ച പ്രവാസി മലയാളി യുവാവ് ഏവരുടെ പ്രിയപ്പെട്ടവനായിരുന്നു. expat താഴേത്തട്ടിലുള്ള ജോലിയിൽ നിന്ന് കഠിനാധ്വാനത്തിലൂടെയും ആത്മാർഥ ശ്രമത്തിലൂടെയും ഉയരങ്ങളിലെത്തിയ വ്യക്തിയായിരുന്നു 36കാരനായ ഹക്കിം. ബുതീനയിൽ ഞായറാഴ്ച രാത്രിയാണ് പാലക്കാട് തൃക്കാക്കല്ലൂർ കല്ലുങ്കുഴി അബ്ദുൽ ഹക്കീം പടലത്ത് കുത്തേറ്റ് മരിച്ചത്. ഷാർജ മുവൈലയിലെ ഹക്കീം ജോലി ചെയ്യുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിനടുത്തെ കഫ്റ്റീരിയിൽ ആണ് സംഭവം നടന്നത്. എട്ടു വർഷമായി നെസ്റ്റോ ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു ഹക്കീം. പായ്ക്കിങ് ജോലിയിൽ തുടങ്ങി പീന്നീട് സെയിൽസ്മാനും പിന്നീട് ഫ്രണ്ട്–എൻഡ് മാനേജരുമായി ഹക്കീമിന് സ്ഥാനക്കയറ്റം കിട്ടി. സൗമ്യമായ പെരുമാറ്റവും കഠിനാധ്വാനവും ഹക്കീമിനെ ഏവരുടെയും പ്രിയപ്പെട്ടവനാക്കി. എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു അബ്ദുൽ ഹക്കീം. മൂന്ന് മാസം മുൻപാണ് ഹക്കീം അവധിക്കായി നാട്ടിലെത്തി തിരിച്ച് മടങ്ങിയത്. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിൻറെ കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. ഹംസ പടലത്ത്–സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹാന ഷെറിൻ. മക്കൾ: സിയാ മെഹ്ഫിൻ, ഹയാ ഇശൽ.

തർക്കം പരിഹരിക്കാനെത്തിയ രാത്രി ഹക്കീമിന് സംഭവിച്ചത്.

ജോലി ഒഴിവ് വേളകളിലും മറ്റും നെസ്റ്റോയിലെ ജീവനക്കാരെല്ലാം ചായ കുടിക്കാൻ ചെല്ലാറുള്ള കഫ്റ്റീരിയയിലാണ് സംഭവമുണ്ടായത്. സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതിയായ പാക്കിസ്ഥാൻ സ്വദേശിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം കനത്തതോടെ പ്രതി ഹക്കീമിന്റെ സഹപ്രവർത്തകന്റെ മുഖത്തേക്ക് ചായ ഒഴിച്ചു. പിന്നീട് വാക്കു തർക്കം ആക്രമണത്തിലേക്ക് നീങ്ങി. സംഭവം അറിഞ്ഞ അബ്ദുൽ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് സംഭവ സ്ഥലത്തേക്ക് പോയത്. എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൽ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. കഴുത്തിന് കുത്തേറ്റ ഹക്കീമിനെ മറ്റുള്ളവർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് എത്തിയാണ് കീഴടക്കിയത്. കത്തിക്കുത്ത് തടയാൻ ശ്രമിച്ച മറ്റൊരു സഹപ്രവർത്തകനായ ഈജിപ്ത് സ്വദേശി മുഹമ്മദ് ഹാത്തിയക്കും കുത്തേറ്റിട്ടുണ്ട്. ഫവാസ്, മുഹമ്മദ് ഹാത്തിയ എന്നിവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഷാർജ ഫൊറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *