my driver യുഎഇയിലെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നേത്ര പരിശോധന: കൂടുതൽ ഒപ്റ്റിക് സെന്ററുകൾക്ക് അനുമതി
യുഎഇയിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്കായി നേത്ര പരിശോധന നടത്താൻ കൂടുതൽ ഒപ്റ്റിഷ്യൻമാർക്ക് അംഗീകാരം നൽകിയതായി അജ്മാൻ പൊലീസ് അറിയിച്ചു. എല്ലാ എമിറേറ്റുകളിലും ശാഖകളുള്ള യൂണിയൻ ഒപ്റ്റിക്കൽസ്, ആസ്റ്റർ ഒപ്റ്റിക്സ്, സൂ ഒപ്റ്റിക്സ്, മോ എന്നിവയുമായി അജ്മാൻ പോലീസ് പുതിയ കരാറിൽ ഒപ്പുവെച്ചതായി അജ്മാൻ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ സുൽത്താൻ ഖലീഫ അബു മുഹൈർ പറഞ്ഞു. പുതിയ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന പ്രക്രിയയിലെ പ്രധാനപ്പെട്ട ഒന്നാണ് നേത്ര പരിശോധന. നേത്ര പരിശോധനയ്ക്ക് 100 ദിർഹമാണ് ഫീസ് ആയി ഈടാക്കാൻ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്. ലൈസൻസ് പുതുക്കൽ പ്രക്രിയ സുഗമമാക്കുന്നതിനാണ് കൂടുതൽ കാഴ്ച പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയതോടെ പൊലീസ് ലക്ഷ്യമിടുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)