Posted By user Posted On

motor bikeയുഎഇയിൽ മോട്ടോർ ബൈക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് പണം തട്ടി; യുവാവിന് ശിക്ഷ വിധിച്ച് കോടതി

വിദേശത്ത് നിന്ന് മോട്ടോർ ബൈക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് സുഹൃത്തിൽ നിന്ന് പണം തട്ടിയ യുവാവിന് ശിക്ഷ വിധിച്ച് motor bike കോടതി. അബുദാബിയിലെ വിദ്യാർത്ഥിയാണ് സുഹൃത്തിൽ നിന്ന് 60,000 ദിർഹം വാങ്ങിയത്. എന്നാൽ ബൈക്ക് വാങ്ങി നൽകാതായതോടെ തന്നിൽ നിന്ന് കൈപ്പറ്റിയ 60,000 ദിർഹം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് തന്റെ സുഹൃത്ത് കൂടിയായ വിദ്യാർത്ഥിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. തൽഫലമായി തനിക്കുണ്ടായ ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് പ്രതി 10,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഒരു വിദേശ രാജ്യത്ത് നിന്ന് 60,000 ദിർഹത്തിന് മോട്ടോർ ബൈക്ക് വാങ്ങാൻ പ്രതി സമ്മതിച്ചതായും ഇതുമായി ബന്ധപ്പെട്ട് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായും പരാതിക്കാരൻ പറഞ്ഞു. എന്നാൽ പണം കൈപ്പറ്റിയിട്ടും വിദ്യാർത്ഥി വാക്ക് പാലിച്ചില്ല. പണം തിരികെ നൽകാൻ പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ പ്രതി വിസമ്മതിച്ചു. തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ യുവാവ് പരാതി നൽകിയത്. കരാർ ലംഘനത്തിന്റെ ഫലമായി അയാൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് 4,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് അപ്പീൽ കോടതിയിൽ പ്രതിഭാഗം വിധിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവച്ചു. വിദ്യാർത്ഥി സുഹൃത്തിന് 60,000 ദിർഹം തിരികെ നൽകണമെന്നും കൂടാതെ പരാതിക്കാരന്റെ നിയമപരമായ ചെലവുകൾ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *