efiling മുൻകാമുകൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകി; യുഎഇയിൽ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
ദുബൈ: മുൻകാമുകൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. efiling 1000 ദിർഹം പിഴയാണ് കോടതി ശിക്ഷ വിധിച്ചത്. 32 വയസുകാരിയായ പ്രവാസി യുവതിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. തന്റെ വീട്ടിൽ വച്ച് മുൻകാമുകൻ തന്നെ പീഡിപ്പിച്ചെന്ന് കാട്ടിയാണ് യുവതി പരാതി നൽകിയത്. എന്നാൽ, ഈ പരാതിയിൽ കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിനിടെ യുവതി പരാതി പിൻവലിക്കുകയായിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനോടുള്ള പ്രതികാരമായാണ് യുവതി തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതെന്ന് മുൻകാമുകനായ യുവാവ് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ദുബായിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ, കുറച്ചുനാളുകൾക്ക് ശേഷം യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിനിടെ ഒരു ദിവസം, താൻ ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ട് യുവതി ഇയാൾക്ക് മെസേജ് അയച്ചു. ഇത് നുണയാണെന്ന് പിന്നീട് യുവാവ് മനസിലാക്കി. എന്നാൽ യുവാവിനെ തിരികെ ലഭിക്കാനായി നുണ പറഞ്ഞതാണെന്നും തനിക്ക് സ്നേഹം ഇപ്പോഴാണ് മനസിലായതെന്നും പറഞ്ഞ് യുവതി ഇക്കാര്യം ന്യായീകരിച്ചു. യുവാവ് സമ്മതിക്കുകയും ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്‍തു.എന്നാൽ അധിക കാലം കഴിയുന്നതിന് മുമ്പ് ഇവർക്കിടയിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയെങ്കിലും വീണ്ടും ഇരുവരും തമ്മിൽ പിരിഞ്ഞു. ഇതിന് ശേഷമാണ് മുൻകാമുകൻ പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകിയത്. എന്നാൽ അന്വേഷണം തുടങ്ങിയതോടെ യുവതി പരാതിയിൽ നിന്ന് പിന്മാറി. ഇതോടെ അന്വേഷസംഘം യുവതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് ഇവരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. മൂന്ന് വർഷം ജയിൽ ശിക്ഷയും 1000 ദിർഹം പിഴയുമാണ് ആദ്യം കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം നാടുകടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ യുവതി അപ്പീൽ നൽകുകയും ഇതോടെ കോടതി ശിക്ഷ ഇളവ് നൽകി. പിഴ ശിക്ഷ മാത്രമാക്കി നിജപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)