Posted By user Posted On

surgical robots യുഎഇയിലെ വീട്ടുവാതിൽക്കൽ ഇനി ഭക്ഷണമെത്തിക്കാൻ റോബോട്ടുകളും; പുതിയ പദ്ധതി പ്രഖ്യാപിച്ച് ആർടിഎ

യുഎഇ; ഓട്ടോണമസ് ഫുഡ് ഡെലിവറി റോബോട്ടുകളുടെ പൈലറ്റ് ലോഞ്ച് പ്രഖ്യാപിച്ച് ദുബായിലെ surgical robots റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ‘തലബോട്ട്‌സ്’ എന്ന് വിളിക്കപ്പെടുന്ന റോബോട്ടുകൾ ദുബായ് സിലിക്കൺ ഒയാസിസിൽ (DSO) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കും ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ), തലാബത്ത് യുഎഇ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത. മൂന്ന് താലബോട്ടുകൾ ഡിഎസ്ഒയുടെ ഹൃദയഭാഗത്തുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയായ സെഡ്രെ വില്ലാസ് നിവാസികൾക്ക് സേവനം നൽകുന്നതിനായി അവതരിപ്പിക്കും. സെഡ്രെ ഷോപ്പിംഗ് സെന്റർ ലോഞ്ച് പോയിന്റിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ താലബോട്ടുകൾ സഞ്ചരിക്കും, 15 മിനിറ്റിനുള്ളിൽ ഡെലിവറി നടത്തുകയും ചെയ്യും. സെഡ്രെ വില്ലസിന്റെ റെസിഡൻഷ്യൽ പരിസരത്തേക്ക് അടുത്തുള്ള റെസ്റ്റോറന്റ് പങ്കാളികളിൽ നിന്ന് ഓർഡറുകൾ എടുത്ത് വീട്ടുവാതിലിൽ എത്തിക്കുകയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ ചെയ്യുന്നത്. തലാബത്തിന്റെ ആപ്പ് ഇന്റർഫേസുമാായി സംയോജിപ്പിച്ച്, ഉപഭോക്താക്കൾക്ക് റോബോട്ടിന്റെ യാത്ര ട്രാക്ക് ചെയ്യാനും സാധിക്കും. കാര്യക്ഷമതയും ഫ്ലീറ്റ് ഒപ്റ്റിമൈസേഷനും വർദ്ധിപ്പിക്കുന്നതിനും കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും ഹ്രസ്വ-ദൂര ഡെലിവറികൾ ശ്രദ്ധിച്ച് റൈഡർമാരെ പിന്തുണയ്ക്കുന്നതിനും റോബോട്ടുകൾ സഹായകമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *