Posted By user Posted On

golden visa apply online യുഎഇയിൽ ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി: പുതുക്കിയ ഫീസ് വിവരങ്ങൾ ഇപ്രകാരം

അബുദാബി∙ യുഎഇയിൽ ഗോൾഡൻ വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി. 50 ദിർഹത്തിൽ നിന്ന് 150 ദിർഹമാക്കിയാണ് golden visa apply online വർധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാർട് സർവീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) ആണ് ഫീസ് രണ്ടിരട്ടിയാക്കി വർധിപ്പിച്ച വിവരം അറിയിച്ചത്. 10 വർഷ കാലാവധിയുള്ള വീസയാണിത്. ശാസ്ത്രം, സാങ്കേതികം, കല, സാഹിത്യം, സാംസ്കാരികം, ജീവകാരുണ്യം, നൈപുണ്യ വികസനം തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധർക്കും നിക്ഷേപകർക്കുമാണ് ഗോൾഡൻ വീസ നൽകിവരുന്നത്. ഗോൾഡൻ വീസയ്ക്ക് യോഗ്യരാണോ എന്നറിയാൻ യുഎഇക്ക് അകത്തും പുറത്തുമുള്ള വിദേശികൾ വെബ്സൈറ്റിലോ (http://smartservices.icp.gov.ae) സ്മാർട് ആപ്പിലോ (UAEICP) പ്രവേശിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ മതി. വെബ്സൈറ്റിലോ ആപ്പിലോ ചോദിക്കുന്നവയ്ക്ക് ശരിയായ ഉത്തരം നൽകിയാൽ അനുയോജ്യമായ ലിങ്ക് തെളിയും. അതിൽ ക്ലിക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അനുബന്ധ രേഖകളും നൽകുക. ഇതിന് ശേഷം ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *