Posted By user Posted On

green visaഗ്രീൻ വീസ: വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്; ഇങ്ങനെ അപേക്ഷിക്കാം

അബുദാബി∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, നിക്ഷേപകർ/ബിസിനസ് പാർട്ണർമാർ തുടങ്ങി 3 വിഭാഗക്കാർക്കാണ് ഗ്രീൻ വീസ വാഗ്ദാനം ചെയ്യുന്നത്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലോ ആമർ സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 60 ദിവസത്തെ വീസയ്ക്ക് 335.75 ദിർഹമാണ് ഫീസ്. അപേക്ഷകൻ യുഎഇയിലുണ്ടെങ്കിൽ ഇൻസൈഡ് കൺട്രി സേവനത്തിനു 650 ദിർഹം അധികം നൽകണം. യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉള്ളവരും മാസത്തിൽ 15,000 ദിർഹമോ (3.38 ലക്ഷം രൂപ) അതിൽ കൂടുതലോ ശമ്പളവും ഉള്ള ബിരുദ ധാരികളായിരിക്കണം. ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിൽ 9 വിഭാഗങ്ങളിലെ അതിവിദഗ്ധർക്ക് ഗ്രീൻ വീസ ലഭിക്കും. ഗ്രീൻ വീസ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യ കാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *