efilingമയക്കുമരുന്ന് ഉപയോഗം; യുഎഇയിൽ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ യുഎഇയിൽ പ്രവാസി യുവതിക്ക് ശിക്ഷ വിധിച്ച് കോടതി efiling. ദുബായിലെ ഒരു ലേഡീസ് സലൂണിൽ ജോലി ചെയ്യുന്ന 21 കാരിയായ യുവതിക്കാണ് 5,000 ദിർഹം പിഴ ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ശേഷം യുവതിയെ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കുകയും യുവതി കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. നേരത്തെ മൂന്ന് മാസം തടവ് ശിക്ഷ ആയിരുന്നു യുവതിക്ക് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ നാടുകടത്താനും ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ശിക്ഷയിൽ ഇളവ് നൽകണമെന്നും താൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതായും യുവതി കോടതിയിൽ ബോധിപ്പിച്ചിരുന്നു. തുടർന്ന് കോടതി യുവതിയുടെ ശിക്ഷയിൽ ഇളവ് നൽകുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)