Posted By Admin Admin Posted On

അനധികൃത മസാജ് സെന്ററുകള്‍: 5.9 ദശലക്ഷം കാർഡുകൾ പിടിച്ചെടുത്തു, 870 പേർ അറസ്റ്റിൽ


ദുബായ്: അനധികൃത മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന 5.9 മില്ല്യൺ ബിസിനസ് കാർഡുകൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. 15 മാസത്തിനുള്ളിലാണ് ഇത്തരത്തില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
2021-ലും 2022-ലെ ആദ്യ മൂന്ന് മാസങ്ങളിലും നിയമവിരുദ്ധമായ സേവനം വാഗ്ദാനം ചെയ്തതിന് 870 പേരെ അറസ്റ്റ് ചെയ്തതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ 588 പേർ പൊതു ധാർമികത ലംഘിച്ചതിനും 309 പേർക്കെതിരെയും കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്തതിനും കേസെടുത്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കാർഡുകളിൽ നിന്ന് കണ്ടെത്തിയ 919 ഫോൺ നമ്പറുകൾ പോലീസ് ഇല്ലാതാക്കി. ഈ കേന്ദ്രങ്ങളിലൂടെ സേവനം തേടുന്നതിനെതിരെ സേന താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ആദ്യം, ലൈസൻസില്ലാത്ത വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലങ്ങളും നടത്തിപ്പുകാരെയും കണ്ടെത്തുന്നതിനും കാർഡുകൾ വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിനുമുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരുന്നു. അത്തരം കാർഡുകൾ നിയമവിരുദ്ധമായ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അശ്ലീല ചിത്രങ്ങളും ഉൾക്കൊള്ളുന്നതായും പൊലീസ് കണ്ടെത്തി. മൂന്ന് വർഷത്തിനിടെ, ഇത്തരത്തില്‍ പ്രവർത്തനത്തിന് ഉപയോഗിച്ച 218 ഫ്ലാറ്റുകളിൽ പോലീസ് റെയ്ഡ് ചെയ്യുകയും 2,025 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഈ വർഷം ഫെബ്രുവരിയിൽ പോലീസ് അറിയിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *