Posted By user Posted On

expatഎഴുത്തുകാരി എസ്. സിതാരയുടെ ഭർത്താവ് യുഎഇയിൽ അന്തരിച്ചു

ദുബായ് ∙ എഴുത്തുകാരി എസ്. സിതാരയുടെ ഭർത്താവ് ദുബായിൽ അന്തരിച്ചു.കണ്ണൂർ തലശ്ശേരി expat സ്വദേശി ഒ.വി. അബ്ദുൽ ഫഹീം ആണ്ഹൃദയാഘാതത്തെത്തുടർന്ന് ഇന്നു രാവിലെ 9.28ന് സിലിക്കോൺ ഒയാസിസിലെ ഫകീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ മരിച്ചത്. 52 വയസ്സായിരുന്നു. ദുബായ് അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. 10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ ഇവർ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം. ബാറയിൽ അബൂട്ടി ഒ.വി. സാബിറ ദമ്പതികളുടെ മകനാണ് ഒ.വി. അബ്ദുൽ ഫഹീം. മക്കൾ: ഗസൽ, ഐദിൻ. മൃതദേഹം ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *