bloomberg for educationഐ.ഐ.ടിയുടെ ആദ്യ വിദേശ കാമ്പസ് യുഎഇയിൽ അടുത്തവർഷം തുറന്നേക്കും
അബൂദബി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി) ആദ്യ വിദേശ കാമ്പസ് അബൂദബിയിൽ bloomberg for education അടുത്തവർഷം തുറന്നേക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണക്കരാർ ഒപ്പുവെക്കുന്ന സമയത്താണ് അബൂദബിയിലെ ഐ.ഐ.ടി പ്രഖ്യാപനമുണ്ടായത്. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നീ കടമ്പകൾ കടക്കുന്നവർക്കായിരിക്കും പ്രവേശനം നൽകുക. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഉഠൻ തന്നെ തുടങ്ങുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറാണ് അറിയിച്ചത്. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ഐ.ഐ.ടി ഡൽഹിയുമായുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെയാണ് കാമ്പസ് തുടങ്ങേണ്ടത്, കോഴ്സുകൾ ഏതൊക്കെ, വിദ്യാർഥി സമിതി, ബിസിനസ് മോഡൽ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നുവരുന്നത്. ഇന്ത്യൻ അധ്യാപകർക്കും പുതിയ ഐ.ഐ.ടി വരുന്നതോടെ കൂടുതൽ ജോലിസാധ്യതകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 23 ഐ.ഐ.ടികളുണ്ട്. ഇതിന് സമാനമായ പ്രവേശന നടപടിക്രമങ്ങൾ തന്നെയായിരിക്കും യു.എ.ഇയിലേതും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)