eb5 investment ഇത് വിസാ നിയമ മാറ്റങ്ങളുടെ കാലം; യുഎഇയിലെ വിസയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 10 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
യു.എ.ഇയിൽ ഇത് വിസ നിയമങ്ങൾ മാറുന്ന കാലമാണ്. 2023ൽ വിസ നിബന്ധനകളിൽ കാര്യമായ മാറ്റങ്ങളാണ് eb5 investment വന്നിട്ടുള്ളത്. ഇത്തരത്തിൽ നിലവിൽ വന്ന പല മാറ്റങ്ങളെ കുറിച്ചും താമസക്കാർക്കും സന്ദർശകർക്കും കാര്യമായ അറിവില്ലാത്തതിനാൽ പലരുടെയും യാത്ര മുടങ്ങുകയും പിഴ ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. . യു.എ.ഇയിൽ അടുത്തിടെ വിസ നിയമത്തിൽ വന്ന പ്രധാന 10 മാറ്റങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്
മൂന്ന് മാസത്തെ സന്ദർശക വിസ നിർത്തലാക്കി. വിദ്യാർഥികൾ അടക്കമുള്ളവർക്ക് കടുത്ത നിബന്ധനകളോടെ മൂന്ന് മാസത്തെ വിസ നൽകുന്നുണ്ടെങ്കിലും ഭൂരിപക്ഷം പ്രവാസികൾക്കും ഇത് ഉപകാരപ്പെടില്ല. ഇതോടെ, രണ്ട് മാസത്തെ വിസയാണ് പ്രവാസികളുടെ ആശ്രയം.
സന്ദർശക വിസയുടെ പിഴ ഒരു ദിവസം 100 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി കുറച്ചു. എന്നാൽ, റെസിഡൻറ് വിസക്കാരുടെ പിഴ ദിവസം 25 ദിർഹം എന്നതിൽ നിന്ന് 50 ദിർഹമായി ഉയർത്തി.
രാജ്യത്തിനുള്ളിൽ നിന്നുകൊണ്ടു തന്നെ വിസ മാറാനുള്ള സൗകര്യം ഒഴിവാക്കി. ഇതോടെ മറ്റ് രാജ്യങ്ങളിൽ പോയി പുതിയ വിസയുമായി രാജ്യത്തേക്ക് വീണ്ടും തിരിച്ചെത്തണം.
വിസാ കാലാവധി കഴിഞ്ഞ ശേഷം യു.എ.ഇയിൽ നിന്ന് പുറത്തുകടക്കാനുള്ള ഗ്രേസ് പിരീഡ് വർധിപ്പിച്ചു. മിക്ക കേസുകളിലും ഗ്രേസ് പിരീഡ് 60 മുതൽ 180 ദിവസം വരെയാക്കി.
ആറ് മാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവർക്ക് റീ-എൻട്രി പെർമിറ്റ് സംവിധാനം കൊണ്ടു വന്നു. ഇത്തരക്കാർ കാരണം വ്യക്തമാക്കി റീഎൻട്രി പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, അംഗീകാര തീയതി മുതൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണം.
ഫ്രീസോണുകളിൽ ഇഷ്യൂ ചെയ്യുന്ന വിസകളുടെ കാലാവധി കുറച്ചു. മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായിട്ടാണ് കുറച്ചത്.
കുട്ടികളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ലഘൂകരിച്ചു. ആൺകുട്ടികൾക്ക് 25 വയസ്സ് തികയുന്നത് വരെയും അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെയും സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ വിസയിൽ മാതാപിതാക്കളെയും സ്പോൺസർ ചെയ്യാം.
വിസ, എമിറേറ്റ്സ് ഐ.ഡി ഉൾപെടെയുള്ള സേവനങ്ങളുടെ ഫീസ് 100 ദിർഹം വീതം വർധിപ്പിച്ചു. ഇതോടെ, വിസയെടുക്കലിൻറെ ചെലവ് കൂടി.
സന്ദർശക വിസ എടുത്ത ശേഷം യാത്ര ചെയ്യുകയോ വിസ റദ്ധാക്കുകയോ ചെയ്തില്ലെങ്കിൽ വീണ്ടും വിസയെടുക്കാൻ കഴിയില്ല. ഇത്തരക്കാർ വീണ്ടും വിസയെടുക്കണമെങ്കിൽ 200-300 ദിർഹം അടച്ച് പഴയ വിസ റദ്ധാക്കണം.
പാസ്പോർട്ടിലെ വിസ സ്റ്റാമ്പിങ് നിർത്തലാക്കി. പകരമായി എമിറേറ്റ്സ് ഐ.ഡി റെസിഡൻസി രേഖകളായി ഔദ്യോഗികമായി പരിഗണിച്ചു തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)