Posted By user Posted On

sell gold near me വായിലും, അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്തിയത് സ്വർണ ചെയിൻ മുതൽ നാണയം വരെ; ദുബായിൽ നിന്നെത്തിയ യാത്രക്കാർ പിടിയിൽ

കരിപ്പൂർ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വായിലും, അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് sell gold near me സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വിജിലൻസ് വിഭാഗം വിവിധ സംഭവങ്ങളിലായി സ്വർണ നാണയങ്ങളും വിദേശ കറൻസികളും സ്വർണ മിശ്രിതവും പിടികൂടി. ദുബൈയിൽ നിന്ന് എത്തിയ അഹമ്മദ് ഷബീർ, നൂറുദ്ദിൻ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച് സ്വർണ ചെയിനുകൾ കടത്താൻ ശ്രമിച്ചത്. യഥാക്രമം 140 ,145 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ ചെയിനുകൾ. ഷാർജയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ നാണയങ്ങൾ പിടിച്ചെടുത്തത്. കാസർകോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 210 ഗ്രാം തൂക്കമുള്ള സ്വർണ നാണയങ്ങൾ കടത്താൻ ശ്രമിച്ചത്. മറ്റൊരു കേസിൽ ദുബൈയിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്നയാളിൽ നിന്ന് മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 6000 അമേരിക്കൻ ഡോളർ പിടികൂടി. ഇതിന് 4,83,600 രൂപ മൂല്യം വരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *